Celebrity

ന്യൂയോര്‍ക്കിലെ പരിപാടി കാണാന്‍ എത്തിയ ഗൗതമിയും പത്മിനിയമ്മയും ;  ഓര്‍മ്മച്ചിത്രവുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം.

നടി ഗൗതമിയ്ക്കും ശോഭനയുടെ ആന്റിയും പഴയകാല നടിയും നര്‍ത്തകിയുമായ പത്മിനിയ്‌ക്കൊപ്പവുമുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചിരിയ്ക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ശോഭനയുടെ നൃത്ത പരിപാടി കാണാന്‍ എത്തിയതായിരുന്നു ഇരുവരും. ” ന്യൂയോര്‍ക്കില്‍ നടന്ന പരിപാടി കാണാന്‍ ഗൗതമി ജി വന്നപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. തീര്‍ച്ചയായും എന്റെ ആന്റി പത്മിനി അമ്മ അഭിമാനത്തോടെ ഇരിയ്ക്കുന്നത് കാണാം” – എന്നാണ് ചിത്രം പങ്കുവെച്ച് ശോഭന കുറിച്ചിരിയ്ക്കുന്നത്. ചിത്രത്തിന് താഴെ ഗൗതമിയും കമന്റ് ചെയ്തിട്ടുണ്ട്.

1894ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പില്‍ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ലും രണ്ടാമത്തെ ദേശീയ പുരസ്‌കാരം നടിയെ തേടി എത്തി. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍ നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു. ദൂരദര്‍ശന്‍ ഗ്രേഡ് എ ടോപ് ആര്‍ട്ടിസ്റ്റ് ആയ ശോഭന, കലാര്‍പ്പണ എന്ന പേരില്‍ ചെന്നൈയില്‍ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂളും നടത്തി വരുന്നു.