Celebrity Movie News

കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷന്‍, ഹൈവോള്‍ട്ടേജ് ആക്ഷനുകള്‍ ; രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ ട്രെയിലര്‍


ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം.

രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് അണിയറക്കാര്‍ സിനിമയുടെ ട്രെയ്ലര്‍ ജനുവരി 2 ന് പുറത്തുവിടുന്നത്.

രാം ചരണ്‍ തേജയുടെ ഇരട്ടവേഷമാണ് സിനിമയുടെ ഹൈലൈറ്റ്. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സാധാരണക്കാരനായും കടുപ്പക്കാരനായ ഒരു രാഷ്ട്രീയക്കാരനായും രാംചരണ്‍ സിനിമയില്‍ എത്തുമ്പോള്‍ നായികയാകുന്നത് ബോളിവുഡ് താരം കിയാരാ അദ്വാനിയാണ്. അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സമുദ്രക്കനി, സുനില്‍, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റു വേഷത്തില്‍. എസ് തമനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരംഗങ്ങളും അതിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ദില്‍രാജുവും സിരീഷുമാണ് സിനിമ നിര്‍മ്മിക്കുന്നത്. എസ് തിരുനാവുക്കരശു ആണ് സിനിമയുടെ ഫോട്ടോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.



തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ ജനുവരി 10 ന് റിലീസ് ചെയ്യും. ആര്‍ആര്‍ആര്‍ സിനിമയിലൂടെ പാന്‍ ഇന്ത്യനായി ഉയര്‍ന്നിരിക്കുന്ന രാംചരണ് തമിഴിലും തെലുങ്കിലും ഒരു പോലെ ആരാധകരുണ്ട്. ബ്രഹ്‌മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ശങ്കറിനാകട്ടെ ലോകം മുഴുവന്‍ ആരാധകരുണ്ട്. കാർത്തിക് സുബ്ബരാജ് എഴുതിയ കഥയെ അടിസ്ഥാനമാക്കിയാണ് ദിൽ രാജുവും സിരീഷിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ഗെയിം ചേഞ്ചർ. വമ്പൻ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, വെറും നാല് ഗാനങ്ങൾക്കായി ശങ്കർ 75 കോടി 
രൂപ ചെലവഴിച്ചു.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത റാമിന്റെ അവസാന ചിത്രമായ RRR വൻ വിജയമായിരുന്നു, എന്നാൽ കമൽ ഹാസൻ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ് എന്നിവരോടൊപ്പം ഷങ്കറിന്റെ ഇന്ത്യൻ 2 ഏറ്റവും വലിയ ബോക്‌സ് ഓഫീസ് പരാജയങ്ങളിലൊന്നായിരുന്നു.