Good News

യു.പി.യിലെ ഗ്രാമത്തിൽ നിന്ന് ബെക്കിങ്ഹാം കൊട്ടാരത്തിലേക്ക്; 18 വയസുകാരി അമ്മയുടെ ഇ–റിക്ഷ വിജയഗാഥ

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആരതിയെന്ന ആദ്യത്തെ വനിത പിങ്ക് – ഇ റിക്ഷാ ഡ്രൈവർ അധികമാരും തന്നെ അറിയാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു, ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ. ലണ്ടനിലെ അമല്‍ ക്ലൂണി വനിതാ ശാക്തികരണ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരതി എന്ന പെണ്‍കുട്ടിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കണ്ണിയായതിനാലാണ്.കഴിഞ്ഞ വര്‍ഷമാണ് ആരതി പിങ്ക് റിക്ഷ പദ്ധതിയില്‍ അംഗമായത് .

പിങ്ക് റിക്ഷയിൽ പ്രവര്‍ത്തിച്ച് മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. ചെറുപ്രായത്തിൽ അമ്മയായ ആരതിക്ക് താൻ നേരിട്ടതുപോലെയുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹം.

”ഈ പുരസ്‌കാരം എന്നെ കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നു. അതിനൊപ്പം തന്നെ അഞ്ചുവയസ്സുള്ള എന്റെ മകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കണെന്നാണ് ആരതി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞത്. സംരക്ഷണം, പരിശീലനം, സ്വയംപര്യാപ്തത എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2020-ല്‍ ആരംഭിച്ച മിഷന്‍ ശക്തി പദ്ധതിയിലൂടെയാണ് ആരതി പരിശീലനം നേടിയത്.
ലണ്ടനിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന്റെ ഓർമയ്ക്കായി മകൾക്ക് വേണ്ടി ഒരു കേക്കും ‌ഷൂസും വാങ്ങിയാണ് അരതി മടങ്ങിയത്തിയത്.