Travel

‘എനിക്കെന്റെ വീട്ടിൽ പോകണം’: 46 മണിക്കൂർ നീണ്ട ഇന്ത്യന്‍ ട്രെയിൻ യാത്രയെപ്പറ്റി ഫ്രഞ്ച് യുട്യൂബർ

ഇന്ത്യൻ റെയിൽവേ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെത്തിയാൽ ദീർഘദൂര ട്രെയിൻ യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എല്ലാ വിദേശ വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫ്രഞ്ച് യൂട്യൂബർ.

ഇന്ത്യയിൽ 46 മണിക്കൂർ നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ വിക്ടർ ബ്ലാഹോ എന്ന യുട്യൂബറാണ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചത്. ദീർഘദൂര യാത്രയിൽ താൻ തളർന്നു പോയി എന്നാണ് വിക്ടർ വ്യക്തമാക്കിയത്.

വിക്ടർ പങ്കുവെച്ച വീഡിയോയിൽ മുംബൈയിൽ നിന്ന് വാരാണസിയിലേക്കും വാരണാസിയിൽ നിന്ന് ആഗ്രയിലേക്കും ആഗ്രയിൽ നിന്ന് ഡൽഹിയിലേക്കും അദ്ദേഹം നടത്തിയ യാത്രയെ കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ബ്ലാഹോ തന്റെ കഷ്ടപ്പാടിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുന്നത്. സ്ലീപ്പർ മുതൽ തേർഡ് എസി വരെ – വിവിധ ട്രെയിനുകളിലുടനീളമുള്ള നിരവധി റെയിൽവേ ക്ലാസുകളിൽ ഇരുന്നുകൊണ്ട് അദ്ദേഹം ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മികച്ചതും മോശവുമായ അനുഭവങ്ങൾ പങ്കുവെച്ചു. ഏതായാലും ഈ ഫ്രഞ്ച് യൂട്യൂബർക്ക് ഇന്ത്യൻ ട്രെയിൻ യാത്ര മതിപ്പുള്ളവാക്കിയില്ല എന്നതാണ് വാസ്തവം.

മൂന്ന് ട്രെയിൻ യാത്രകൾ ഡോക്യുമെന്റ് ചെയ്യുന്ന തന്റെ വീഡിയോയിൽ വിക്ടർ ബ്ലാഹോ ആദ്യം പറഞ്ഞത് ഇന്ത്യയിലെ ജീവിതത്തിന്റെ അരാജകത്വത്തെക്കുറിച്ചാണ്. വിക്ടർ പങ്കുവെച്ച വീഡിയോയിൽ എല്ലാ ട്രെയിൻ കോച്ചുകളും യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നതും യാത്രക്കാർ ബഹളമുണ്ടാക്കുന്നതുമാണ് കാണുന്നത്.

യാത്രയ്ക്കിടെ, തറയിൽ ഒരു എലിയെ കണ്ടതും, കുറച്ച് സമയത്തിന് ശേഷം പാറ്റയെ കണ്ടതുമെല്ലാം യുട്യൂബറെ അസ്വസ്ഥാനാക്കിയിരിക്കുകയാണ്.
ഒരു ട്രെയിനിന്റെ തറയിൽ മാലിന്യം കിടക്കുന്നതും ബ്ലാഹോ കാണിച്ചു. “ഇത് വളരെ വൃത്തികെട്ടതാണ്, ഇത് മണക്കുന്നു,” അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം.

മാത്രമല്ല തന്റെ 46 മണിക്കൂർ ട്രെയിൻ യാത്രയുടെ മറ്റൊരു ഭാഗത്ത്, നിരന്തരമായ ശബ്ദം കാരണം അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. “എലികൾ, കീടങ്ങൾ, ആളുകൾ ഉച്ചത്തിൽ സംസാരിക്കുന്നു, ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ഇന്ന് രാത്രി ഞാൻ ഇവിടെ ഉറങ്ങുന്നില്ല” എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം.

“എനിക്ക് കിടക്കാൻ കഴിയില്ല. ഞാൻ ഇവിടെ ഒരു പ്രാണിയെ കണ്ടു. ഞാൻ ഇവിടെ തല ചായ്ക്കാൻ പോകുന്നില്ല,” അദ്ദേഹം തൻ്റെ YouTube വീഡിയോയിൽ പറഞ്ഞു, “DO NOT Attempt a 46H Train Journey in India – It BROKE ME!”അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയിൽ എത്തിയിട്ട് മൂന്നാഴ്ചയായി. എനിക്ക് ഇപ്പോൾ നാട്ടിലേക്ക് പോകണം… എനിക്ക് സമാധാനം വേണം, എനിക്ക് സ്വസ്ഥത വേണം, എനിക്ക് ഒരു വൃത്തിയുള്ള കിടക്ക വേണം,” ബ്ലാഹോ തന്റെ സഹയാത്രികനോട് പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് പങ്കിട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, “ഇന്ത്യയിലുടനീളമുള്ള ഏറ്റവും താഴ്ന്ന ട്രെയിൻ ക്ലാസുകളിൽ 46 മണിക്കൂറിലെ… എന്റെ പ്രധാന വികാരങ്ങൾ? നിരാശയും അതിർത്തി ഭ്രാന്തും” എന്നാണ് അദ്ദേഹം കുറിച്ചത്.

“ഇല്ല, ഞാൻ കഷ്ടപ്പാടുകൾ ആസ്വദിക്കുന്നില്ല -എന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക: നിങ്ങൾക്ക് ബജറ്റ് ഉണ്ടെങ്കിൽ, സാധ്യമായ ഏറ്റവും ഉയർന്ന ക്ലാസ് ബുക്ക് ചെയ്യുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *