Sports

ലോകകപ്പ് ടീമില്‍ ചഹലിനെ തഴയാന്‍ കാരണം ഇതാണ്; രവീന്ദ്ര ജഡേജയെ കുല്‍ദീപ് യാദവ് കവച്ചു വയ്ക്കുമോ?

അടുത്തമാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സ്പിന്നറായി യൂവേന്ദ്ര ചഹലിനെ തഴയുകയും കുല്‍ദീപ് യാദവിനെ തിരഞ്ഞെടുക്കുകയും വെച്ചപ്പോള്‍ പുരികം ചുളിച്ചവര്‍ ഏറെയാണ്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാക്കപ്പില്‍ തന്നെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത അഗാര്‍ക്കറിന്റെയും രോഹിതിന്റെ തീരുമാനം ശരിവെയ്ക്കുകയാണ് താരം.

2023 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്താനെതിരേയും ശ്രീലങ്കയ്ക്കെതിരായി ഇന്ത്യ നേടിയ നേരിയ വിജയത്തില്‍ കുന്തമുനയായത് ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ ശ്രീലങ്കയെ നന്നായി തടഞ്ഞതാണ് വിജയത്തിന് കാരണമായത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ – കുല്‍ദീപ് സഖ്യം വീഴ്ത്തിയത് ആറ് വിക്കറ്റുകളാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുകെട്ടുന്നത് കണ്ടപ്പോഴേ ആരാധകര്‍ ഭയന്നിരുന്നു. സ്പിന്നിനെതിരേ നന്നായി കളിക്കാന്‍ അറിയാവുന്ന ഇന്ത്യയുടെ 10 വിക്കറ്റുകളും ശ്രീലങ്കന്‍ സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. എന്നാല്‍ ഇതില്‍ തന്നെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സ്ഥിതിയുണ്ടെന്ന് തിരിച്ചറിഞ്ഞ കുല്‍ദീപും ജഡേജയും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ശ്രീലങ്കയെ വീഴ്ത്താനായി.

പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റും ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരെ നാല് വിക്കറ്റും വീഴ്ത്തിയ അദ്ദേഹം ഏഷ്യാക്കപ്പിലെ വിക്കറ്റ് വേട്ടയില്‍ രവീന്ദ്ര ജഡേജയുടെ റെക്കോഡ് മറികടക്കുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഇനി നേരിടാനുള്ളത് ബംഗ്‌ളാദേശിനെയാണ്. അപ്രധാനമായ മത്സരത്തില്‍ കുല്‍ദീപിന് അഞ്ചുവിക്കറ്റ് നേടാനായാല്‍ ജഡേജയെ മറികടക്കാനാകും. ഏഷ്യാകപ്പില്‍ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ ജഡേജ 24 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കുല്‍ദീപിന്റെ പേരില്‍ 19 വിക്കറ്റുകളും.

കൊളംബോയിലെ ഫ്‌ളാറ്റ് ട്രാക്കുകളില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലും അതേ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ.