The Origin Story

ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം

ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്.

റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 ന് കൊല്‍ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യുബ് ശിശുവായ ദുര്‍ഗയുടെ ജനനം. ഡോ. മുഖര്‍ജിയുടെ ഈ നേട്ടം ആദ്യം ഇന്ത്യന്‍ സര്‍ക്കാരോ ശാസ്ത്രലോകമോ വേണ്ടത്ര പരിഗണന നല്‍കിയില്ല. മാത്രമല്ല കാര്യമായ വിമര്‍ശനവും നേരിടേണ്ടി വന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. ടി.സി. ആനന്ദ്കുമാര്‍ ഇന്ദിരാഹിന്ദുജയിലെ ഗൈനക്കോളജിസ്റ്റുകളുമായി ചേര്‍ന്ന് 1986 ല്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിച്ചെടുത്തത് ഡോ. സുഭാഷ് മുഖര്‍ജിയുടെ നേട്ടം പിന്തുടര്‍ന്നായിരുന്നു.

ഈ വൈദ്യശാസ്ത്രനേട്ടത്തിന്റെ പശ്ചാത്തലം ഇന്ത്യന്‍ ശാസ്ത്രലോകത്തെ തട്ടിയുണര്‍ത്താന്‍ കാരണമായി. മരണമടഞ്ഞ് ഒന്നര ദശകത്തിന് ശേഷം ഡോ. മുഖര്‍ജിയുടെ സംഭാവന ഒടുവില്‍ 2002 ല്‍ അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ അദ്ദേഹത്തിന് മെഡിക്കല്‍ റിസര്‍ച്ചിന്റെ മരണാനന്തര പരിഗണനയും നല്‍കി. ഡോ. മുഖര്‍ജിയുടെ ജോലിയോട് സമകാലീനമായി റോബര്‍ട്ട് എഡ്വാര്‍ഡ്‌സ് പിന്നീട് 2010 ഐവിഎഫിന്റെ പേരില്‍ നോബല്‍ സമ്മാനം നേടുകയും ചെയ്തു. റീപ്രൊക്ടീവ് ഫിസിയോളജിയില്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി എടുത്ത ഡോ. മുഖര്‍ജി പിന്നീട് യുകെയിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ റീപ്രൊഡക്ടീവ് എന്‍ഡോക്രിമിനോളജിയിലും പിഎച്ച്ഡി നേടി. 1967 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം അണ്ഡോല്‍പ്പാദനത്തിലും ബീജോല്‍പ്പാദനത്തിലും ഗവേഷണം നടത്തി.

ക്രയോ ബയോളജിസ്റ്റ് സുനിത് മുഖര്‍ജി, ഗൈനക്കോളജിസ്റ്റ് സരോജ് കാന്തി ഭട്ടാചാര്യ എന്നിവര്‍ക്കൊപ്പം അണ്ഡവാഹിനി കുഴല്‍ കേടുവന്ന ബെലാ അഗര്‍വാള്‍ എന്ന രോഗിക്ക്‌വേണ്ടി ഐവിഎഫ്് വികസിപ്പിച്ചെടത്തു. ഇതില്‍ അവര്‍ വിജയിക്കുകയും ഭ്രൂണം 53 ദിവസങ്ങള്‍ സൂക്ഷിച്ച ശേഷം ഒരാളുടെ ഗര്‍ഭപാത്രത്തില്‍ വിജയകരമായി നിക്ഷേപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ലോകത്തെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ബേബി ഇംഗ്‌ളണ്ടിലെ ഓള്‍ഡാമിലെ ലൂയിസ് ബ്രൗണ്‍ ജനിച്ച് 67 ദിവസങ്ങള്‍ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുര്‍ഗയും ജനിച്ചു.

പ്രൊഫഷണലും പേഴ്‌സണലുമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1981 ല്‍ ഡോ. സുഭാഷ് മുഖര്‍ജി ആത്മഹത്യ ചെയതു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ജോലി ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. എഡ്വാര്‍ഡ്‌സ് ആഗോളമായി പരിഗണിക്കപ്പെട്ടപ്പോള്‍ മുഖര്‍ജിയുടെ സംഭാവന അംഗീകരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.