Oddly News

ഫുട്‌വോളി കളിക്കുന്ന നായക്കുട്ടി! ബ്രസീലിലെ ഫ്ളോക്കി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു- വീഡിയോ

ഫുട്ബോളും വോളിബോളുമില്ലാതെ ബ്രസീലുകാര്‍ക്ക് ഒരു ദൈനംദിന ജീവിതവുമില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ ഫുട്ബോളിനെയും ബീച്ച് വോളിയെയും സംഗമിപ്പിച്ച് ഫുട്‌വോളി ഉണ്ടാക്കിയത്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് മാത്രമല്ല ചില മൃഗങ്ങളുടേയും സ്വകാര്യ ഇഷ്ടമാണ്. ഫുട്‌വോളി കളിക്കുന്നതില്‍ അസാമാന്യമായ അത്ലറ്റിക് മികവ് കാട്ടുന്ന ഫ്ളോക്കി എന്ന നായയാണ് ഈ കഥയിലെ നായകന്‍.

ഫുട്‌വോളി കളിക്കാന്‍ നല്ല മിടുക്കുള്ള ഫ്ളോക്കി തന്റെ അത്ലറ്റിക് മികവ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അവന്റെ ഹെഡ്ഡറും പന്തിന് പിന്നാലെയുള്ള ഓട്ടവും പിന്നെ പോയിന്റ് നേടുമ്പോഴത്തെ ആഹ്ളാദവുമെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ അനേകം ഫോളോവേഴ്സിനെ നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍, ഫ്ലോക്കിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 415,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

എന്തുകൊണ്ടാണ് അവന് ഇത്ര വലിയ ആരാധകക്കൂട്ടം ഉള്ളതെന്ന് വ്യക്തമാണ്. മാര്‍ച്ചിലെ ഒരു വീഡിയോയില്‍, നായ്ക്കുട്ടി തന്റെ മൂക്കുകൊണ്ട് റോഡ്രിഗസിലേക്ക് ഒരു സോക്കര്‍ പന്ത് തട്ടിക്കൊടുക്കുന്നത് കാട്ടിത്തന്നിരുന്നു. ഡിസംബറിലെ മറ്റൊരു ക്ലിപ്പില്‍ ഫ്ളോക്കി ബീച്ചില്‍ ഒരു ഫുട്‌വോളി ഗെയിമില്‍ പങ്കെടുക്കുന്നതാണ് കാണിക്കുന്നത്. ഒരു ഘട്ടത്തില്‍, റോഡ്രിഗസും ഫ്ളോക്കിയും ഒരു പോയിന്റ് സ്‌കോര്‍ ചെയ്യുമ്പോള്‍ നായ തന്റെ ഉടമയ്ക്ക് ആഘോഷത്തില്‍ ഹൈ-ഫൈവ് നല്‍കുന്നതും കാണാനാകും.

ഫ്ളോക്കിയുടെ ഉടമയായ ഗുസ്താവോ റോഡ്രിഗസ് ഒരു ഫുട്‌വോളി പരിശീലകനാണ്. അവനെ കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ ബലൂണുമായുള്ള കളിയില്‍ ഫുട്‌വോളിക്കുള്ള അവന്റെ ടാലന്റ് റോഡ്രിഗ്രസ് ശ്രദ്ധിച്ചു. തുടര്‍ന്ന് ഫ്ളോക്കി ഒരു ‘അല്‍റ്റിന്‍ഹ’യില്‍ പങ്കെടുത്തു, ഇപ്പോള്‍ 3 വയസ്സുള്ള നായ്ക്കുട്ടി ഒരു ഫുട്‌വോളി താരമായി ഇന്റര്‍നെറ്റ് ഏറ്റെടുത്തു. ബീച്ച് വോളിബോളിന്റെ അതേ നിയമങ്ങള്‍ ഉള്‍പ്പെടുന്നതും എന്നാല്‍ കളിക്കാര്‍ക്ക് അവരുടെ കൈകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന സോക്കറിലെ നിയമവും ഒപ്പം താഴ്ത്തിക്കെട്ടിയ നെറ്റുമാണ് ഫുട്‌വോളിയുടെ പ്രത്യേകത.

എന്തായാലും ഏത് വാരാന്ത്യത്തില്‍ വന്നാലും ഫ്ളോക്കിക്കും റോഡ്രിഗ്രസിനും വന്‍ജനക്കൂട്ടത്തെ കാഴ്ചക്കാരായി കിട്ടും എന്നതാണ് പ്രത്യേകത. ഫ്ളോക്കിയുടെ ശ്രദ്ധയും വേഗതയും വൈദഗ്ധ്യവുമാണ് ഫുട്‌വോളി കോര്‍ട്ടിലെ പ്രധാന കഴിവുകള്‍. അമേരിക്കന്‍ കെന്നല്‍ ക്ലബ് പറയുന്നതനുസരിച്ച്, ബോര്‍ഡര്‍ കോളി ഇനത്തില്‍ പെട്ടതാണ് ഫ്ളോക്കി. ഇവ വളരെ മിടുക്കന്മാരായിട്ടാണ് കരുതുന്നത്. ബുദ്ധിയുടെയും മറ്റ് കഴിവുകളുടെയും കാര്യത്തില്‍ മുമ്പും റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുള്ള ഈ ഇനത്തില്‍ പെടുന്ന ഫ്ളോക്കി ഫുട്‌വോളി പോലൊരു ഗെയിം എങ്ങനെ തിരഞ്ഞെടുത്തുവെന്നതില്‍ അതിശയിക്കാനില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *