ബ്രിട്ടനിലെ ക്യൂസ് പ്രിന്‍സസ് ഓഫ് വെയില്‍സ് കണ്‍സര്‍വേറ്ററിയില്‍ അതിരൂക്ഷ ഗന്ധമുള്ള പുഷ്പം വിരിഞ്ഞു. ‘ഓള്‍ഡ് സോക്‌സ്’ (Old Socks Flower) എന്നാണ് ഈ പൂവിന്റെ പേര്. കഴിഞ്ഞ വര്‍ഷം 7 വര്‍ഷത്തിലൊരിക്കല്‍ മാത്രം വിടരുന്ന ടൈറ്റന്‍ ആരം എന്ന പുഷ്പം ഇവിടെ വിരിഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സ്യൂഡോഹൈഡ്രോസ്മി ഗാബുനെന്‍സിസ് എന്നാണ് ഈ പുഷ്പത്തിന്റെ ശാസ്ത്രനാമം. ആഫ്രിക്കന്‍ രാജ്യം ഗബോണില്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ് ഈ പൂവ്. ക്യൂസ് കണ്‍സര്‍വേറ്ററിയിലെ ഓര്‍ക്കിഡ് സെക്ഷനിലാണ് പൂവ് ഇപ്പോള്‍ വിരിഞ്ഞിരിക്കുന്നത്.
വംശനാശം നേരിടുന്ന വിഭാഗത്തില്‍പ്പെടുന്ന ഈ പൂവ് ആദ്യമായാണ് ബ്രിട്ടനില്‍ വിരിഞ്ഞിരിക്കുന്നതെന്ന് കണ്‍സര്‍വേറ്റരി അറിയിച്ചു. ഈ പുഷ്പം ഹ്രസ്വകാലയളവില്‍ മാത്രമാണ് വിരിഞ്ഞുനില്‍ക്കുക. പരാഗണം നടത്താനുള്ള പ്രാണികളെ ആകര്‍ഷിക്കാനാണ് ഈ പുഷ്പം ഇത്രയും ശക്തമായ ഗന്ധം വെളിയില്‍ വിടുന്നത്.
ഈ പുഷ്പം വിരിയുന്ന ചെടി 15 സെന്റിമീറ്റര്‍ വരെ നീളം വരുന്നതാണ്. ഇലകള്‍ 3 മുതല്‍ 4 വരെ ഇഞ്ച് നീളമുണ്ടാകും. ഗാബുനെസിസ് എന്ന ശാസ്ത്രം നാമം ഗബോണ്‍ എന്ന രാജ്യത്തെ സൂചിപ്പിക്കുന്നതാണ്. കടുത്ത ദുര്‍ഗന്ധമാണെങ്കിലും ഈ സസ്യം അലങ്കാര സസ്യമായി ഉപയോഗിക്കുന്നുണ്ട്. ഡിമാന്‍ഡുള്ളതിനാല്‍ അനധികൃത കള്ളക്കടത്തു സംഘങ്ങളും ഇതിന്റെ പിന്നാലെയുണ്ട്.