Good News

ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി രാജിവച്ച് പന്നിഫാം തുടങ്ങി; ഇന്ന് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

സമൂഹ മാധ്യമങ്ങളില്‍ കുറച്ച് നാളുകളായുള്ള ചര്‍ച്ച ചൈനയിലെ ഒരു യുവതിയും അവരുടെ തൊഴിലുമാണ്. കുടുംബത്തെ സഹായിക്കാനാണ് യാങ് യാഹ്ഷി എന്ന യുവതി തന്റെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ജോലി ഉപേക്ഷിച്ച് പന്നി ഫാം ആരംഭിച്ചത്. പഠനത്തിന് ശേഷം 5 വര്‍ഷത്തോളം ഷാങ്ഹായ് എയര്‍ലൈന്‍സില്‍ ഫൈള്റ്റ് അറ്റന്‍ഡന്റായി ജോലി ചെയ്തു.

തന്റെ പല ആവശ്യങ്ങൾക്കും മാതാപിതാക്കളില്‍ നിന്നാണ് അവർ പണം വാങ്ങുന്നത്. മാതാപിതാക്കള്‍ കടം വാങ്ങിയാണ് ആ പണം നല്‍കിയിരുന്നതെന്ന് പിന്നീടാണ് യുവതിക്ക് മനസ്സിലായത്. 2022ല്‍ യാങ്ങിന്റെ അമ്മയ്ക്ക് ഒന്നിലധികം ശസ്ത്രക്രിയകള്‍ വേണ്ടിവന്നു, പിന്നീട് തന്റെ ജോലി ഉപേക്ഷിക്കാനും നാട്ടിലെത്തി അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കാനും യാങ് തീരുമാനിക്കുകയായിരുന്നു.

2023ല്‍ നാട്ടിലെത്തി ബന്ധുവിന്റെ പന്നിഫാം യാങ് ഏറ്റെടുത്തു. തന്റെ പുതിയ ജോലിയും പന്നിഫാമിന്റെ വിശേഷങ്ങളെയുംപറ്റി യാങ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിവരങ്ങളിലൂടെ ചുരുങ്ങിയ കാലയളവില്‍ 1.2 മില്യന്‍ ആരാധകരെ യുവതി സ്വന്തമാക്കി.

എന്നാല്‍ ഇടയ്ക്ക് ഒരു അപകടമുണ്ടായി അവര്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇന്ന് പന്നിഫാമിലൂടെ നല്ലൊരു വരുമാനം കണ്ടെത്താനായി യാങിന് സാധിക്കുന്നു.32,000 രൂപ ശമ്പളത്തിൽ നിന്ന് ഇന്ന് 23 ലക്ഷം രൂപയാണ് ഈ 27 കാരിയുടെ വരുമാനം. ഭാവിയില്‍ ഫാം വിപുലീകരിക്കാനും ഒരു ഹോട്ടല്‍ തുടങ്ങാനുമാണ് യാങ് ആഗ്രഹിക്കുന്നത്.