പല നഗരങ്ങളിലും ഇപ്പോള്‍ പരിമിതമായ സൗകര്യങ്ങളുള്ള വീടുകള്‍ക്ക് പോലും സാധാരണക്കാരന്റെ ഒരു മാസത്തിലെ ശമ്പളത്തില്‍ അധികവും വാടകയായി നല്‍കേണ്ടിവരുന്നു. ലക്ഷങ്ങള്‍ വാടകയായി ആവശ്യപ്പെടാന്‍ പലപ്പോഴും വീടുടമകളും മടിക്കാറില്ല. അത്തരത്തില്‍ ഒന്നേക്കാല്‍ ലക്ഷത്തിന് മുകളില്‍ വാടക ആവശ്യപ്പെട്ടുകൊണ്ട് പരസ്യപ്പെടുത്തിയിരിക്കുന്ന ഒരു വീടിന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മുംബൈ നഗരത്തിലെ പാല ഹാല്ലില്‍ വാടകക്കാരെ തേടിയെത്തിയിക്കുന്ന ഒരു ഫ്ളാറ്റാണ് ബാത്റൂമില്‍ ടോയ്ലറ്റ് സീറ്റിന് തൊട്ടുമുകളിലാണ് വാഷ്ങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്.
അപ്പാര്‍ട്‌മെന്റ് തേടിയുള്ള അന്വേഷണത്തിനിടയില്‍ ഉത്കര്‍ഷ് ഗുപ്ത എന്ന വ്യക്തി താന്‍ കണ്ട വിചിത്രമായ ഈ കാഴ്ച എക്സിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സ്ഥലപരിമിതി ഉണ്ടെന്നു കരുതി ഇങ്ങനെയൊരു സാഹസത്തിന് ഒരു വീട്ടുടമ മുതിരും എന്നത് ഉത്കര്‍ഷിന് വിശ്വസിക്കാനായി സാധിച്ചില്ല. പ്രതിമാസം 1. 35 ലക്ഷം രൂപയാണ് വാടകയായി വീട്ടുടമ ഈ വീടിന് ആവശ്യപ്പെട്ടത്. കൂടാതെ 4 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം. 1.14 ലക്ഷം രൂപ ബ്രോക്കര്‍ ഫീസുമുണ്ട്.ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതിന് പിന്നാലെ രസകരമായ പല പ്രതികരണങ്ങളും എത്തിച്ചേര്‍ന്നു.
സ്ഥലം ലാഭിക്കാനുള്ള വീടുടമയുടെ ബുദ്ധിയെ പ്രകീര്‍ത്തികാതെ വയ്യായെന്നും പരിഹാസ രൂപേണ ഒരാള്‍ കുറിച്ചിരുന്നു. ഈ പ്രശ്നത്തിനൊക്കെ കാരണം മുംബൈ നഗരത്തിലേക്ക് ആളുകള്‍ കൂടുതലായി കുടിയേറുന്നതാണെന്നും വിമര്‍ശിക്കുന്നവരുണ്ട്.