Sports

തൊണ്ടയില്‍ ആഹാരം കുടുങ്ങി ; സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസ് മരിച്ച നിലയില്‍

വെനസ്വേലന്‍ സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസിനെ ഓഗസ്റ്റ് 16 ന് ലാസ് വെഗാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 50 കാരിയായ മുന്‍ ഒളിമ്പിക് അത്ലറ്റിനെ കണ്ടെത്തിയത് അവള്‍ ജോലി ചെയ്തിരുന്ന ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു.

ആഗസ്റ്റ് 11 ന് ചിറിനോസ് ശ്വാസനാളത്തില്‍ കുടുങ്ങിയ ഖരഭക്ഷണം മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 1992 മുതല്‍ 2012 വരെ അഞ്ച് ഒളിമ്പിക് ഗെയിമുകളില്‍ പങ്കെടുത്ത വെനിസ്വേലന്‍ സൈക്ലിംഗിലെ ഒരു ട്രയല്‍ബ്ലേസറായിരുന്നു ചിറിനോസ്. 1992 ബാഴ്സലോണ, 1996 അറ്റ്‌ലാന്റ, 2000 സിഡ്‌നി, 2004 ഏഥന്‍സ്, 2012 ലണ്ടന്‍ ഗെയിംസ്. എന്നിങ്ങനെ അഞ്ചു ഒളിമ്പിക്‌സുകളില്‍ പങ്കെടുത്ത അവര്‍ 2002 ലെ സെന്‍ട്രല്‍ അമേരിക്കന്‍, കരീബിയന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും 2003 ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകളും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ കരിയറുള്ള താരത്തിന്റെ മരണം കായിക ലോകത്തെ ഞെട്ടിച്ചു. വെനസ്വേലന്‍ ഒളിമ്പിക് കമ്മിറ്റി എക്‌സില്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. ”ഡാനിയേല ലാറിയലിന്റെ വേര്‍പാടില്‍ ഡയറക്ടര്‍ ബോര്‍ഡ് ഖേദിക്കുന്നു. ട്രാക്ക് സൈക്ലിംഗിലെ മികച്ച കരിയര്‍ കൊണ്ട്, അഞ്ച് ഒളിമ്പിക് ഗെയിമുകളില്‍ ഞങ്ങളെ പ്രതിനിധീകരിക്കാനും നാല് ഒളിമ്പിക് ഡിപ്ലോമകള്‍ ശേഖരിക്കാനും അവള്‍ക്ക് കഴിഞ്ഞു. അവരുടെ വിജയങ്ങള്‍ എന്നും ഞങ്ങളെ വലിയ അഭിമാനത്താല്‍ നിറച്ചു” കുറിപ്പില്‍ പറഞ്ഞു.