Movie News

നിവിന്‍പോളിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ‘ഡീയര്‍ സ്റ്റുഡന്റ്‌സ്’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ലവ് ആക്ഷന്‍ ഡ്രാമയില്‍ (2019) സ്‌ക്രീന്‍ സ്പേസ് പങ്കിട്ട നിവിനും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ഡീയര്‍ സ്റ്റുഡന്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പ് റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ നിര്‍മ്മിക്കുന്നു.

ഡിയര്‍ സ്റ്റുഡന്റ്‌സില്‍ നയന്‍താര നിവിന്‍പോളിയുടെ നായികയാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനുവരി 2 ന്, നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയയില്‍ രണ്ട് പ്രധാന അഭിനേതാക്കളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കുകയും പൊതുജനങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുകയും ചെയ്തു.

ഡിയര്‍ സ്റ്റുഡന്റ്‌സ് നയന്‍താരയെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുമെന്നും നിവിന്‍ സിനിമയില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നുമാണ് വിവരം. അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ എത്തിയത്.

അനുരാജ് മനോഹറിന്റെ ശേഖര വര്‍മ്മ രാജാവാണ് നിവിന്റെ അടുത്ത സിനിമ. എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജുവിന്റെ തുടര്‍ച്ച, അഖില്‍ സത്യന്റെ രണ്ടാമത്തെ സംവിധാന സംരംഭം, നവാഗതയായ ആര്യന്‍ രമണി ഗിരിജാവല്ലഭവന്റെ പേരിടാത്ത പ്രൊജക്റ്റ് തുടങ്ങി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള നിരവധി ചിത്രങ്ങളുടെ പട്ടിക നിവിന്റെ മുന്നിലുണ്ട്.