ലിഫ്റ്റ് ആക്സസ് ചെയ്യാൻ കഴിയാഞ്ഞതിനെ തുടർന്ന് പരിക്കേറ്റ കാലുമായി നാലാം നിലവരെ കോണിപടികൾ കയറാൻ നിർബന്ധിതനായി ഡെലിവറി ഏജന്റ്. ഉപഭോക്താവിന്റെ ആപ്പിൽ “ ഡു നോട്ട് കോൾ” എന്ന ഓപ്ഷൻ സജീവമാക്കിയിട്ടത്തിനെ തുടർന്നാണ് ഡെലിവറി ഏജന്റിന് കോണിപ്പടികൾ കയറേണ്ടിവന്നത്.
‘ഡെലിവറി ഏജന്റിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നുന്നു’ എന്ന് കുറിച്ചുകൊണ്ട് ഉപഭോക്താവ് തന്നെയാണ് റെഡ്‌ഡിറ്റിൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ “ സെൻസർ കീ ഇല്ലാതെ ആർക്കും ആക്‌സസ് ചെയ്യാൻ കഴിയാത്ത കീകാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ലിഫ്റ്റ് തങ്ങളുടെ കെട്ടിടത്തിലുണ്ടെന്ന് ഉപയോക്താവ് വിശദീകരിക്കുന്നു. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല എന്ന് ഡെലിവറി ഏജൻ്റ് കണ്ടെത്തിയപ്പോൾ, കാലിന് പരിക്കേറ്റിട്ടും അയാൾ പടികൾ കയറുകയായിരുന്നു എന്ന് ഉപഭോക്താവ് പങ്കുവെച്ചു.
ലിഫ്റ്റ് പ്രവർത്തിക്കാത്തത് എന്തുകൊണ്ടാണെന്ന് ഡെലിവറി ഏജൻ്റ് ചോദിച്ചപ്പോൾ “അത് അങ്ങനെ ആണ് ”എന്നാണ് താൻ മറുപടി നൽകിയത്. തുടർന്ന് പരിക്കിനെ കുറിച്ച് ഏജന്റ് അറിയിച്ചപ്പോൾ, ലിഫ്റ്റ് വഴി ഏജന്റിനെ താഴെയിറക്കാമെന്ന് ഞാൻ പറഞ്ഞു. തുടർന്ന് എന്തുകൊണ്ടാണ് തന്നെ വിളിക്കാഞ്ഞതെന്നും ഓർഡർ എടുക്കാൻ ഞാൻ വരില്ലേ എന്ന് ചോദിച്ചപ്പോൾ കോൾ ഓപ്ഷൻ ഓഫ് ആയിരുന്നില്ലേ? എന്നാണ് അവൻ പറഞ്ഞത്. ഇത് കേട്ടപ്പോൾ തനിക്ക് അവനോട് വല്ലാത്ത വിഷമം തോന്നിയെന്നും ഉപയോക്താവ് പറഞ്ഞു.
പോസ്റ്റ് വൈറലായതോടെ ആപ്പ് ക്രമീകരണത്തെക്കുറിച്ച് ബോധവാന്മാരല്ലാത്തതിനാൽ ഡെലിവറി ഏജന്റിനെ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് വിധേയനാക്കിയതിൽ പ്ലാറ്റ്‌ഫോമിലുള്ള ആളുകൾ യുവാവിനെ വിമർശിച്ച് രംഗത്തെത്തി.
ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “നിങ്ങളുടെ കെട്ടിടം ഡെലിവറി ബോയ്‌സിന് ആക്‌സസ് നൽകുന്നില്ലെന്ന് നിങ്ങൾക്കറിയാം, എന്നിട്ടും നിങ്ങൾ കോൾ ഓപ്ഷൻ ഓഫാക്കി. എന്നിട്ടും അയാൾക്ക് പരിക്കേറ്റതിൽ നിങ്ങൾക്ക് വിഷമം തോന്നുന്നു അല്ലേ?” എന്നാണ് ചോദിച്ചത്.
മറ്റൊരു ഉപയോക്താവ് എഴുതി, “അദ്ദേഹത്തിന് ഒരു നല്ല ടിപ്പ് നൽകൂ, കോൾ ഓപ്ഷൻ ഓണാക്കുക, അങ്ങനെ അത് വീണ്ടും സംഭവിക്കില്ലേ”എന്നാണ്.