Health

ഫാറ്റി ലിവറിനെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ സൂപ്പര്‍ ഫുഡുകള്‍

സൈലന്റ് കില്ലേഴേസ് അഥവാ ‘നിശബ്ദഘാതകര്‍’ എന്ന് വിളിയ്ക്കാവുന്ന ചില രോഗങ്ങള്‍ ഉണ്ട്. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. കരള്‍വീക്കം അഥവാ ‘ഫാറ്റി ലിവര്‍ ഡിസീസ്’ ആണ് മറ്റൊരു ‘സൈലന്റ് കില്ലര്‍’.

രണ്ട് തരം കരള്‍വീക്കമുണ്ട്. ഒന്ന് മദ്യപാനം മൂലമുണ്ടാകുന്നതാണ്. അടുത്തത് പാരമ്പര്യം അടക്കം പല ഘടകങ്ങള്‍ മൂലമുണ്ടാകുന്നതും. രണ്ടിലും ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനാണ് സാധ്യതകളേറെയുള്ളത്. ഇത് പിന്നീട് ‘ലിവര്‍ സിറോസിസ്’ എന്ന ഗുരുതരമായ അവസ്ഥയിലെത്തും വരെ തിരിച്ചറിയപ്പെടാതെ പോകാം. ‘ഫാറ്റി ലിവര്‍ ഡിസീസ്’ എന്ന അവസ്ഥയെ സ്വാഭാവികമായി പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില സൂപ്പര്‍ഫുഡുകളെക്കുറിച്ചാണ് ഇനി പറയുന്നത്….

  1. ധാന്യങ്ങള്‍ (Whole Grains) – തവിട് കളയാത്ത ധാന്യങ്ങള്‍ നാരുകളാല്‍ (Fiber) സമ്പന്നമാണ്. ഇവ കരള്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇവ ഏറെ ഉത്തമമാണ്.
  2. അവോക്കാഡോ (Avocado) – കരളിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ (Detoxify) അവോക്കാഡോ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കരളിലെ കൊഴുപ്പിനെ ലയിപ്പിക്കാനും ശരീരത്തില്‍ നിന്ന് പുറന്തള്ളാനും സഹായിക്കുന്നു. കൂടാതെ, ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം ഇത് വേഗത്തിലാക്കുന്നു.
  3. പയര്‍വര്‍ഗ്ഗങ്ങള്‍ (Legumes) – കടല, വന്‍പയര്‍, രാജ്മ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളില്‍ പൂരിത കൊഴുപ്പ് (Saturated fat) അടങ്ങിയിട്ടില്ല. ഇവയിലുള്ള നാരുകള്‍ കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
  4. സൂര്യകാന്തി വിത്തുകള്‍ (Sunflower Seeds) – ഇവ വിറ്റാമിന്‍ ഇ-യുടെ മികച്ച സ്രോതസ്സാണ്. ഇത് ഒരു ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിച്ച് കരളിനെ സംരക്ഷിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ദഹിപ്പിക്കാനും (Fat metabolism) കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സൂര്യകാന്തി വിത്തുകള്‍ സഹായിക്കുന്നു.

ശ്രദ്ധിക്കുക : ഈ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും, കൃത്യമായ വ്യായാമവും ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും പാലിക്കുന്നത് ഫാറ്റി ലിവര്‍ മാറാന്‍ അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *