Good News

ബഹുത് അച്ഛാ….. മകളാദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച അച്ഛന്റെ മാസ് മറുപടി, കള്ളച്ചിരിയോടെ അമ്മ- വീഡിയോ

മകള്‍ ജീവിതത്തില്‍ ആദ്യമായി ഭക്ഷണം ഉണ്ടാക്കിയ അച്ഛന് കൊടുത്താൽ എന്തായിരിക്കും പ്രതികരണം? എത്ര രുചിയില്ലെങ്കിലും തങ്ങളുടെ മക്കൾ ഉണ്ടാക്കുന്ന ഭക്ഷണം അമ്മമാർ നല്ലതാണെന്ന് മാത്രമേ പറയുകയുള്ളൂ. ഇനി അഥവാ അവർ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ തന്നെയും വളരെ സ്നേഹത്തോടെ കൂടി അത് തിരുത്തി കൊടുക്കും. എന്നാല്‍ അച്ഛന്‍മാര്‍ അങ്ങനെയാവണമെന്നില്ല. പക്ഷേ ഈ അച്ഛന്‍ ​വേറെ ലവലാണ്. അത്തരത്തിൽ മനം കുളിർപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഋതു ദാസ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് തന്റെ അച്ഛന് സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഋതു തന്റെ ജീവിതത്തിൽ ആദ്യമായാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അത് രുചിച്ചു നോക്കാൻ അവൾ അവളുടെ അച്ഛനോടാണ് പറയുന്നത്. ആ സുന്ദരമായ മുഹൂർത്തമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

അച്ഛാ ഞാൻ ആദ്യമായി നിങ്ങൾക്കായി ഒരു ഭക്ഷണം ഉണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ തുടക്കം. തന്റെ ഭക്ഷണം രുചി നോക്കാൻ ഋതു അച്ഛനോട് ആവശ്യപ്പെടുന്നു. അച്ഛന് രുചിച്ചു നോക്കിയിട്ട് തന്റെ മകളെ അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. മോളെ സാക്ഷാൽ അന്നപൂർണ്ണ ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ട് എനിക്കിത് ഉണ്ടാക്കി തന്നതാണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് മനോഹരവും സ്വാദിഷ്ടവുമാണ് നീ ഉണ്ടാക്കി ഈ ഭക്ഷണം എന്ന് അച്ഛൻ ഋദുവിനെ പുകഴ്ത്തുന്നു.

ഇത്രയും രുചികരമായ ഭക്ഷണം കഴിച്ച് എന്റെ ജീവിതം സഫലമായി, ഞാൻ ധന്യനായിരിക്കുന്നു എന്നൊക്കെ ആ വാക്കുകളിൽ അച്ഛൻ ഋതുവിനെ പുകഴ്ത്തിക്കൊണ്ടേയിരിക്കുന്നു. ഇതെല്ലാം കേട്ട് മൃദുവിന്റെ അമ്മ അച്ഛന്റെ തൊട്ടടുത്ത് നിന്ന് ചിരിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. അമ്മയുടെ ചിരിയിൽ എല്ലാ അർത്ഥവും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനസ്സിലാകും. മോൾ ഉണ്ടാക്കിയ ഭക്ഷണത്തിന് ഇത്രയും ബിൽഡ് അപ് വേണോ എന്നാണ് അമ്മയുടെ ചിരിയുടെ അർത്ഥമെന്നു നമുക്ക് തോന്നിപ്പോകും.

ഉപ്പും പുളിയും എരിവും എല്ലാം കൃത്യമാണോ എന്ന് അച്ഛനോട് ചോദിക്കുമ്പോൾ എല്ലാം വളരെ നല്ലതാണ്, അടിപൊളി, കിടിലൻ എന്നാണ് അച്ഛന്റെ മറുപടി. എന്തായാലും അച്ഛന്റെ ഭക്ഷണത്തിനെ കുറിച്ചുള്ള പുകഴ്ത്തൽ കേട്ട് ഋതുവിന് പോലും ചിരി വന്നു. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറൽ ആയതോടുകൂടി നിരവധി ആളുകളാണ് കമന്റ് ആയി എത്തിയത്.

അല്ലെങ്കിലും നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ എന്തുണ്ടാക്കി കൊടുത്താലും അവർക്കത് അമൃതിനേക്കാൾ രുചികരമാണ്. തെറ്റുകുറ്റങ്ങളോ പോരായ്മയോ ഉണ്ടെങ്കിലും നമ്മുടെ അച്ഛനും അമ്മയും അത് ക്ഷമിച്ചു കൊള്ളും എന്നാണ് വീഡിയോ കണ്ട് മിക്കവരും അഭിപ്രായപ്പെട്ടത്. എന്തായാലും മൃദുവിന്റെ വീഡിയോ ഇപ്പോൾ ട്രെൻഡിങ്ങിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *