Celebrity

അച്ഛന്റെ മകന്‍ തന്നെ ; നെറ്റിസണ്‍സിന്റെയും പാപ്പരാസികളുടേയും ഹൃദയം കീഴടക്കി അബ്‌റാം ഖാന്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ മകനാണ് അബ്‌റാം ഖാന്‍. മീഡിയയുടെ മുന്‍പില്‍ അപൂര്‍വ്വമായി മാത്രമാണ് അബ്‌റാം എത്താറുള്ളത്. അതുകൊണ്ടു തന്നെ അബ്‌റാം പുറത്ത് വരുമ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പിന്നാലെ കൂടാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നഗരത്തിലെത്തിയ അബ്‌റാമിനെ കാറില്‍ കയറുന്നതു വരെ പാപ്പരാസികള്‍ പിന്‍തുടരുകയായിരുന്നു.

പതിനൊന്നുകാരനായ അബ്‌റാമിന്റെ ചിത്രങ്ങള്‍ കാറില്‍ കയറി ഇരുന്നപ്പോഴും പാപ്പരാസികള്‍ പകര്‍ത്തി. തുടര്‍ന്ന് ഒരു ഫോട്ടോഗ്രാഫര്‍ ഷാരൂഖ് സാറിനോട് തന്റെ അന്വേഷണം അറിയിക്കണമെന്ന് പറഞ്ഞപ്പോള്‍ അബ്‌റാം പുഞ്ചിരിയോടെ തലയാട്ടുകയായിരുന്നു ചെയ്തത്. അബ്രാമിന്റെ പാപ്പരാസികളുമായുള്ള പെരുമാറ്റ രീതികള്‍ നെറ്റിസണ്‍മാരുടെ ഹൃദയം കീഴടക്കിയിരിയ്ക്കുന്നത്. നിഷ്‌കളങ്കമായ പെരുമാറ്റമാണ് അബ്‌റാമിന്റേതെന്നാണ് പാപ്പരാസികള്‍ ഒന്നടങ്കം പറയുന്നത്.

ഷാരൂഖ് ഖാനും ഗൗരി ഖാനും തങ്ങളുടെ ഇളയ മകന്‍ അബ്രാം ജനിച്ചത് 2013-ല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ്.  2013 മെയ് 27 നാണ് അബ്‌റാം ജനിച്ചത്. അബ്‌റാം സഞ്ചരിയ്ക്കുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും വളരെ രസകരമാണ്. നമ്പര്‍ 2705, ഇത് അബ്രാമിന്റെ ജനനത്തീയതിയാണ്.