ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജീവിതം തനിക്കൊരു പോരാട്ടമായിരുന്നെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്. മൂന്ന് പതിറ്റാണ്ടിലേറെയായി വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന താരം, ഒരു നടനെന്ന നിലയിലുള്ള തന്റെ ആദ്യകാലങ്ങളെക്കുറിച്ചും അക്കാലത്തെ തന്റെ നിശ്ചയദാര്‍ഢ്യത്തെ വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചത് ദുബായില്‍ നടന്ന ഗ്ലോബല്‍ ഫ്രൈറ്റ് ഉച്ചകോടിയിലായിരുന്നു.
ചാറ്റിനിടെ, ഷാരൂഖിന്റെ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെ മാറിയെന്നും ഒരു വ്യക്തിയെന്ന നിലയില്‍ സ്വയം എങ്ങിനെയാണ് വികസിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ”എന്റെ ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കള്‍ മരിച്ചു. എന്റെ അച്ഛന്‍, എനിക്ക് 14 വയസ്സുള്ളപ്പോള്‍. എന്റെ അമ്മ, എനിക്ക് 24 വയസ്സുള്ളപ്പോള്‍. അങ്ങനെ 10 വര്‍ഷത്തെ ഇടവേളയില്‍ എനിക്ക് അവരെ നഷ്ടപ്പെട്ടു. എനിക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. എന്റെ കൂടെ ഒരു സഹോദരി ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം ലോകത്ത് അവശേഷിച്ചു. എന്റെ മാതാപിതാക്കള്‍ക്ക് വിഷമം തോന്നാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.” അദ്ദേഹം പറഞ്ഞു.
ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന് തോന്നി. ഞാന്‍ അവരുമായി വീണ്ടും കണ്ടുമുട്ടുമെന്ന് ഉറപ്പാണ്. അവര്‍ ആകാശത്തിലെ നക്ഷത്രങ്ങളാണ്, ഞാന്‍ അവരെ ഒരിക്കല്‍ കാണും. എന്നാല്‍ ഒരു ഉപജീവനമാര്‍ഗ്ഗവും ഇല്ലാത്ത എന്റെ 24 വയസ്സുള്ള കുട്ടിക്ക് എന്ത് സംഭവിക്കും എന്ന അവര്‍ ഇപ്പോള്‍ വിഷമിക്കുന്നുണ്ടായിരിക്കും എന്ന് തോന്നി. അന്നു മുതല്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ തുടങ്ങി. എന്റെ മാതാപിതാക്കള്‍ക്ക് വിഷമം തോന്നാതിരിക്കാന്‍ ജീവിതത്തില്‍ വിജയിച്ചു കയറണമെന്ന് തോന്നി.
”മാതാപിതാക്കള്‍ എനിക്കുവേണ്ടി ഒന്നും കരുതിയിരുന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം വിചിത്രമാണ്… ഞാന്‍ വിജയിക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്യുന്നു. നേരത്തെ മരിച്ചാല്‍ കുറ്റബോധം തോന്നാതിരിക്കാന്‍ ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടി അവരുടെ ജീവിതം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആയിരിക്കണമെന്ന് തീരുമാനിച്ചു. ഇപ്പോള്‍ അവര്‍ മൂന്നുപേരും വളരെ സുന്ദരികളും വളരെ സ്‌നേഹമുള്ളവരും കഠിനാധ്വാനികളുമാണ്.” സൂപ്പര്‍താരം വ്യക്തമാക്കി.
തപ്സി പന്നു, വിക്കി കൗശല്‍ എന്നിവരും അഭിനയിച്ച രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കിയിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. മകള്‍ സുഹാന ഖാന്‍ നായികയായി സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.
