Oddly News

അനുദിനം വെള്ളത്തിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നഗരം ; 11 ദശലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം പോലുമില്ല

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയുമായി താരമത്യപ്പെടുത്താന്‍ ഭൂമിയില്‍ ഒരു സ്ഥലം പോലുമില്ല. ഗ്രഹത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങുന്ന മെഗാസിറ്റിയെന്ന ഖ്യാതിയാണ് ജക്കാര്‍ത്തയ്ക്ക്. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍ കടലാക്രമണത്തില്‍ 16 അടിയിലധികമാണ് താഴ്ന്നത്. ജാവ കടലിനെ തടഞ്ഞുനിര്‍ത്താന്‍ 2030 വരെയാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള സമയം.

11 ദശലക്ഷം ആള്‍ക്കാര്‍ താമസിക്കുന്ന ഇവിടെ മൂന്നിലൊന്ന് പ്രദേശത്തും കുടിവെള്ളം പോലും ലഭ്യമല്ല. ഇതോടെ നഗരത്തില്‍ വ്യാപകമായി മാറിയിട്ടുള്ള ആയിരക്കണക്കിന് അനധികൃത കിണറുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ പ്രവര്‍ത്തി സ്വാഭാവിക ജലസ്രോതസ്സുകഴെ കുറയ്ക്കുകയും മണ്ണിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഇത് നഗരത്തിന്റെ മുങ്ങാനുള്ള വേഗത കൂട്ടുന്നതായും വിദഗ്ദ്ധര്‍ പറയുന്നു.

തീവ്രമാകുന്ന കൊടുങ്കാറ്റുകളും സമുദ്രനിരപ്പ് ഉയരുന്നതും സാധ്യത കുട്ടുകയും ചെയ്യുന്നു. നിര്‍ത്താതെയുള്ള ആക്രമണം ജക്കാര്‍ത്തയിലെ കടല്‍ഭിത്തികള്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കുമെന്ന് ഡച്ച് വാട്ടര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെല്‍റ്റാറസിലെ വെള്ളപ്പൊക്ക വിദഗ്ധന്‍ ജാന്‍ജാപ്പ് ബ്രിങ്ക്മാന്‍ പറഞ്ഞു: ”അവിടെ വളരെയധികം കടല്‍ വെള്ളം ഒഴുകും, അത് ഒരിക്കലും നിലയ്ക്കില്ല…ഒരു രക്ഷയുമില്ല.” അദ്ദേഹം പറയുന്നു. നഗരത്തിന്റെ വടക്കന്‍ തീരത്ത്, ജക്കാര്‍ത്ത ബേയ്ക്ക് സമീപമുള്ള തിളങ്ങുന്ന പുതിയ ആഡംബര വികസനങ്ങളില്‍ നിന്ന് വളരെ അകലെയല്ല, മുവാര ബാരു. ആയിരക്കണക്കിന് കുടുംബങ്ങള്‍ മെറ്റല്‍ മേല്‍ക്കൂരകളും കോണ്‍ക്രീറ്റ് ഭിത്തികളും ഉള്ള വീടുകളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ചേരി മോട്ടോര്‍ബൈക്കുകള്‍ക്ക് മാത്രം വീതിയുള്ള ഇടവഴികളാല്‍ വേര്‍തിരിച്ചിരിക്കുന്നു.

80 കളിലും 90 കളിലും ഉണ്ടായിരുന്ന ഇവിടുത്തെ വിശാലമായ കടല്‍ത്തീരം 2000-ഓടെ അപ്രത്യക്ഷമാവുകയും കടല്‍ ഇടയ്ക്കിടെ സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 2002-ല്‍ ഗവണ്‍മെന്റ് പണിത തീരദേശ മതില്‍ നഗരത്തിനടിയിലുള്ള ഭൂമി സ്ഥിരമായി മുങ്ങിപ്പോകുന്നതില്‍ നിന്നും കടല്‍ ക്രമാതീതമായി ഉയരുന്നതില്‍ നിന്നും താമസക്കാര്‍ക്ക് ചെറിയ മനസ്സമാധാനം നല്‍കിയിരുന്നു. എന്നാല്‍ വെറും അഞ്ച് വര്‍ഷത്തിന് ശേഷം, 2007 ല്‍, ജക്കാര്‍ത്തയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിന് മതില്‍ കൊണ്ട് ഒരു ഗുണവുമില്ലെന്ന് തെളിയിച്ചു.

ജാവ കടലില്‍ നിന്നുള്ള കൊടുങ്കാറ്റും പേമാരിയും കാരണം, വെള്ളപ്പൊക്കം നഗരത്തിന് ചുറ്റും 80 ജീവന്‍ അപഹരിക്കുകയും കോടിക്കണക്കിന് ഡോളര്‍ നാശനഷ്ടം വരുത്തുകയും ചെയ്തു. നൂറുകണക്കിന് വര്‍ഷങ്ങളായി, ജക്കാര്‍ത്തയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വെള്ളപ്പൊക്കം. നഗരം, ഒരു പ്രധാന തുറമുഖം, ഒരു പീഡഭൂമിയാണ്. പര്‍വതങ്ങളില്‍ നിന്ന് തെക്ക് ജക്കാര്‍ത്ത ഉള്‍ക്കടലിലേക്കുള്ള വഴിയില്‍ 13 നദികളാണ് ഒഴുകുന്നത്. കൊടുങ്കാറ്റ് വേലിയേറ്റങ്ങള്‍ക്കെതിരെ ഒരു ബഫര്‍ നല്‍കുന്ന കട്ടിയുള്ള കണ്ടല്‍ക്കാടുകളാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതില്‍ ഭൂരിഭാഗവും പണ്ടേ വെട്ടിമാറ്റി.

1619-ല്‍ ഡച്ചുകാര്‍ ഇന്തോനേഷ്യയെ കോളനിവത്കരിച്ചപ്പോള്‍, ആധുനിക കെട്ടിടങ്ങളും കനാലുകളുമുള്ള ഒരു സാധാരണ ഡച്ച് പട്ടണത്തെപ്പോലെ നഗരത്തെ രൂപാന്തരപ്പെടുത്താന്‍ തുടങ്ങി. കനാലുകള്‍ ഒഴുക്ക് നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമാണ് ഉദ്ദേശിച്ചത്, എന്നാല്‍ ഗവേഷകര്‍ വാദിക്കുന്നത് അവ അടിസ്ഥാന പ്രശ്നം വഷളാക്കിയെന്നാണ് . കരകവിഞ്ഞൊഴുകുന്ന നദികളില്‍ നിന്നുള്ള പുതിയ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി നികത്തുന്നില്ലെങ്കില്‍ അടിയുന്ന എക്കല്‍ മണ്ണ് കാലക്രമേണ സ്വാഭാവികമായും ഉയര്‍ന്ന് ഉറച്ച് കനാലുകളുടെ ഒഴുക്കിനെ തടയും. ഇത് കാര്യം കൂടുതല്‍ വഷളാക്കും.