Celebrity

ഹോളിയെ കുറിച്ച്  വിവാദ പരാമര്‍ശവുമായി ഫറാ ഖാന്‍ ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

പ്രശസ്ത ബോളിവുഡ് കൊറിയോഗ്രാഫറും ചലച്ചിത്ര നിര്‍മ്മാതാവുമായ ഫറാ ഖാന്‍, സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് എന്ന പരിപാടിയില്‍ ഹോളി ഉത്സവത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുക്കിംഗ് റിയാലിറ്റി സീരീസിന്റെ ഒരു എപ്പിസോഡിനിടെ നടത്തിയ ഫറയുടെ അഭിപ്രായം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. നിരവധി ആളുകളാണ് പിന്തുണയും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

,’സാരെ ഛപ്രി ലോഗോണ്‍ കാ ഫേവറേറ്റ് ഫെസ്റ്റിവല്‍ ഹോളി ഹോതാ ഹേ’. ‘എല്ലാ ‘ഛാപ്രി’ക്കാരുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഹോളി. പങ്കെടുക്കുന്ന ഗൗരവ് ഖന്നയുമായി സംവദിക്കുമ്പോഴാണ് ഫറാ ഖാന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. ‘ഛപ്രി’ എന്ന പദം ഒരു ജാതീയമായ അധിക്ഷേപമായി കണക്കാക്കപ്പെടുന്നു, ഈ സന്ദര്‍ഭത്തില്‍ ഇത് ഉപയോഗിക്കുന്നത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഹൈന്ദവ ഉത്സവത്തെ ഈ പരാമര്‍ശം അനാദരിക്കുന്നതായി പലരും ആരോപിച്ചു.

ഫറയുടെ ഈ പരാമര്‍ശത്തിന്റെ വൈറല്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചിരുന്നു. നിരവധി നെറ്റിസണ്‍സ് അവരുടെ പ്രസ്താവന അരോചകമാണെന്ന് വിശേഷിപ്പിച്ചു. ‘ബോളിവുഡ് നമ്മുടെ പാരമ്പര്യത്തെ പരിഹസിക്കുന്നു’- എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഹോളി ‘ഛപ്രിസി’ ആണെങ്കില്‍, എന്തിനാണ് ഫാറ ഖാന്‍ ഷാരൂഖ് ഖാന്‍ ഓം ശാന്തി ഓമില്‍ അത് ആഘോഷിക്കുന്നത്? എന്ന കമെന്റും വന്നു. മറ്റ് ചിലരും സമാനമായി തങ്ങളുടെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

https://twitter.com/thephukdi/status/1891893578508452054?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1891893578508452054%7Ctwgr%5E288a413fea28367877c567f8318e40474e733b8a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Fentertainment%2Fnews%2Ffarah-khan-faces-backlash-after-calling-holi-favorite-festival-of-chhapris-2025-02-21-977322

എന്നിരുന്നാലും, എല്ലാ പ്രതികരണങ്ങളും നെഗറ്റീവ് ആയിരുന്നില്ല. ഒരു വിഭാഗം ഉപയോക്താക്കള്‍ ഫറയെ ന്യായീകരിച്ചു മുന്നോട്ട് വന്നു. അവരുടെ കമന്റ് ഉത്സവത്തെ തന്നെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മറിച്ച് ഹോളി ആഘോഷത്തിനിടെയുള്ള ചില വ്യക്തികളുടെ പെരുമാറ്റത്തെ കുറിച്ചാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *