മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ഏറ്റവും മികച്ച ഭക്ഷണശീലങ്ങളിൽ ഒന്ന് പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ്. പ്രത്യേകിച്ചും അരിഭക്ഷണം ധാരാളം കഴിക്കുന്ന മലയാളികള്‍. ഭക്ഷണത്തിലെ പഞ്ചസാരയുടെ അമിതമായ ഉപഭോഗം മൂഡ് ഡിസോർഡർ, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം വരെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവയിൽ ഏതെങ്കിലും രോഗം നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിക്കാന്‍ സാദ്ധ്യതകൂടി ഉണ്ടെങ്കിൽ പഞ്ചസാര ഈ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. നോയ്ഡയിലെ ശാരദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ. ശ്രേയ് കുമാർ ശ്രീവാസ്തവ് പഞ്ചസാര ഉപേക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പങ്കുവയ്ക്കുകയുണ്ടായി. അവ ചുവടെ ചേർക്കുന്നു
- പഞ്ചസാരയുടെ ഉറവിടങ്ങൾ അറിയുക
പഞ്ചസാര മധുരപലഹാരങ്ങളിൽ മാത്രമല്ല ബ്രെഡ്, സോസുകൾ, ധാന്യങ്ങൾ, രുചികരമായ ലഘുഭക്ഷണങ്ങൾ തുടങ്ങിയ പല സംസ്കരിച്ച ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്നു . അതിനാൽ എല്ലാ ഉൽപ്പന്നങ്ങളുടെയും പുറകിലുള്ള പോഷകാഹാര ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കാൻ ശ്രമിക്കുക. ‘ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ്’, ‘സുക്രോസ്’, ‘ഗ്ലൂക്കോസ്’ തുടങ്ങിയ പദങ്ങൾ നോക്കുക.കാരണം ഇവ പ്രധാന പഞ്ചസാര ഡെറിവേറ്റീവുകളിൽ ചിലതാണ്.
- ക്രമേണ പഞ്ചസാര ഒഴിവാക്കാൻ ശ്രമിക്കുക
പെട്ടെന്ന് പഞ്ചസാര ഉപേക്ഷിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം . അതിനാൽ പഞ്ചസാരയുടെ അളവ് ക്രമേണ കുറച്ചുകൊണ്ട് വരാൻ ശ്രമിക്കുക . ഉദാഹരണത്തിന്, കാപ്പിയിൽ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുന്നത് നിങ്ങൾക്ക് ശീലമാണെങ്കിൽ, അത് ഒന്നായി, പകുതിയായി കുറയ്ക്കുക, തുടർന്ന് പഞ്ചസാര ഇല്ലാതെ ഉപയോഗിക്കാൻ ശ്രമിക്കുക .
- പ്രോസസ് ചെയ്യാത്ത ഭക്ഷണം തിരഞ്ഞെടുക്കുക
ആഹാരശീലത്തിൽ പ്രോസസ്സ് ചെയ്യാത്ത ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ഡോക്ടർ ശ്രീവാസ്തവ് പറയുന്നു . പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ചേർന്നവയിൽ പഞ്ചസാര വളരെ കുറവാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങളാണ് ഇവ. - പഞ്ചസാരയ്ക്ക് പകരം മറ്റുള്ളവ
മധുരം ആവശ്യമുള്ളപ്പോൾ പഴങ്ങൾ, വാനില എക്സ്ട്രാക്‌റ്റ് പോലുള്ള ഭക്ഷണങ്ങളിലേക്ക് തിരിയുക, ഇത് സംസ്‌കരിച്ച പഞ്ചസാരയുടെ പാർശ്വഫലങ്ങളില്ലാതെ രുചി കൂട്ടുന്നു.
- ജലാംശം
വെള്ളം കുടിക്കുന്നത് മധുരമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കാൻ സഹായിക്കും. സാധാരണ വെള്ളം ബുദ്ധിമുട്ടെങ്കിൽ ഹെർബൽ ടീയും മറ്റും ഉപയോഗിക്കുക . - സ്നാക്ക് സ്മാർട്ട്:
അണ്ടിപ്പരിപ്പുകൾ പോലുള്ളവ ശീലമാക്കുക മധുരപലഹാരങ്ങൾ തടയാൻ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കയ്യിൽ കരുതുക. അണ്ടിപ്പരിപ്പ്, ഗ്രീക്ക് തൈര്, അല്ലെങ്കിൽ പഴം എന്നിവ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാത്ത ഉത്പന്നങ്ങളാണ്. - പാനീയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക:
സോഡ, എനർജി ഡ്രിങ്കുകൾ, പഴച്ചാറുകൾ തുടങ്ങിയവ പഞ്ചസാരയുടെ പ്രധാന ഉറവിടങ്ങളാണ്. ഇത് ഒഴിവാക്കുക. - മതിയായ ഉറക്കം ഉറപ്പുവരുത്തുക
ആവശ്യത്തിന് ഉറങ്ങാത്തത് പഞ്ചസാരയുടെ ആസക്തിയും വിശപ്പിന്റെ ഹോർമോൺ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യമുള്ളവരായിരിക്കാനും നിർജ്ജലീകരണം ഉണ്ടാകാതിരിക്കാനും പഞ്ചസാര ഉപേക്ഷിക്കുക. പകരം, ഭക്ഷണക്രമത്തിൽ പഞ്ചസാരയുടെ അളവ് ക്രമേണ കുറയ്ക്കുക