The Origin Story

ജീന്‍സില്‍ പോക്കറ്റിനുള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പോക്കറ്റുകള്‍ നാം സാധാരണ മൊബൈല്‍ഫോണ്‍, കീചെയിനുകള്‍, വാലറ്റുകള്‍ എന്നിങ്ങനെ എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ പാകത്തിലുള്ള വസ്തുക്കള്‍ക്ക് വേണ്ടിയാണെന്ന് നമുക്കറിയാം. എന്നാല്‍ ജീന്‍സിലും ട്രൗസറിലുമുള്ള പോക്കറ്റുകള്‍ക്ക് ഉള്ളില്‍ മറ്റൊരു ചെറിയ പോക്കറ്റ് വെയ്ക്കുന്നത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇതിന്റെ രഹസ്യം ഒടുവില്‍ കണ്ടുപിടിച്ചു.

ഉപയോഗശൂന്യമെന്ന് തോന്നുന്ന ഈ പോക്കറ്റ് 1890-ലാണ ജീന്‍സ് കമ്പനിയായ ലെവി സ്‌ട്രോസ് ആന്റ് കോ തുന്നിച്ചേര്‍ത്തത്. അക്കാലത്ത്, സാധാരണ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ചുകള്‍ ഇടുന്നതിനായിരുന്നു ഇതെന്നാണ് കണ്ടുപിടുത്തം. ഈ ഉദ്ദേശ്യം ഇപ്പോഴില്ലെന്ന് മാത്രം. ലെവി സ്‌ട്രോസിന്റെ ചരിത്രകാരനായ ട്രേസി പനേക് ഈ പോക്കറ്റിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. 1879 മുതലാണ് ലെവി സ്‌ട്രോസ് ആന്‍് കോ ട്രൗസറില്‍ കമ്പനി ഇങ്ങിനെ ഒരു പോക്കറ്റ് തുന്നിച്ചേര്‍ത്തത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഓവറോളുകള്‍ക്ക് ലെതര്‍ പാച്ചിന് കീഴില്‍ ഒരൊറ്റ പിന്‍ പോക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ട്രേസി പറയുന്നു.

അതേസമയം പോക്കറ്റ് വാച്ചുകളുടെ കാലം കഴിഞ്ഞിട്ടും കമ്പനി ഈ ചെറുപോക്കറ്റ് തുടര്‍ച്ചയായി നിലനിര്‍ത്തി. അതിന് മറ്റൊരു കാരണവുമുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത്, യുദ്ധത്തിന്റെ ആവശ്യത്തിനായി ലോഹം സംരക്ഷിക്കുന്നതിനായി ചെറുപോക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് കമ്പനി നീക്കംചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുദ്ധത്തിന് ശേഷം ലിവൈസ് പുതിയതും ആധുനികവുമായ ബ്രാന്‍ഡായി ഉയര്‍ന്നുവന്നതോടെ ആദ്യകാല രൂപകല്പനയുടെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ പഴയ കുഞ്ഞു പോക്കറ്റ് തിരികെ വെക്കന്‍ ലെവി സ്‌ട്രോസും കൂട്ടരും തീരുമാനിക്കുകയായിരുന്നു.