2025 മുതല്‍ വരാനിരിക്കുന്നത് റോബോട്ടുകളുടെ വര്‍ഷമാണെന്ന് ഇപ്പോള്‍ തന്നെ ലോകം ഭയപ്പെടുന്നുണ്ട്. പലരും ജോലിസ്ഥലത്ത് ഓട്ടോമേഷനെ ഭയപ്പെടുമ്പോള്‍, നമ്മുടെ പ്രണയ ജീവിതം പോലും യന്ത്രങ്ങള്‍ കൊണ്ടുപോകുമെന്നാണ് ചില ഫ്യൂച്ചറിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള, വളരെ സമ്പന്നമായ കുടുംബങ്ങളില്‍ റോബോട്ട് ലൈംഗികതയുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും 2025ഓടെ സെക്‌സ് റോബോട്ടുകളെ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുമെന്നും ഇവര്‍ വാദിക്കുന്നു.
വൈബ്രേറ്ററുകളും മറ്റും വര്‍ഷങ്ങളേറെയായി സമൂഹത്തില്‍ നിലവിലുണ്ട്. 1975-ല്‍ വിഭാവനം ചെയ്ത ‘ടെലിഡില്‍ഡോണിക്സ്’ ഇന്റര്‍നെറ്റ് വഴിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെക്കാനിക്കല്‍ ലൈംഗിക കളിപ്പാട്ടങ്ങളാണ്. 15,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള മനുഷ്യരൂപത്തിലുള്ള സെക്‌സ്ബോട്ടുകളുടെ വിപണി ഇപ്പോള്‍ സജീവമാണ്. 2024-ലെ ബെഡ്‌ബൈബിള്‍ ശേഖരിച്ച ഡാറ്റ പ്രകാരം 17.4 ശതമാനം ആളുകള്‍ മാത്രമേ റോബോട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളു. ഇതില്‍ 17.8 ശതമാനം പുരുഷന്മാരും 16.5 ശതമാനം സ്ത്രീകളുമാണ്.
2025-ല്‍ ചില ആളുകള്‍ റിലേഷന്‍ഷിപ്പ്-ഫ്രീ റോബോട്ട് സെക്‌സ് ആവേശത്തോടെ സ്വീകരിക്കുന്നുണ്ട്. 63 ശതമാനം സ്ത്രീകളും ഒന്നുകില്‍ സെക്‌സ് ടോയ് ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സമ്മതിക്കുകയോ ചെയ്യുന്നതായി ഒരു സര്‍വേ വ്യക്തമാക്കുന്നു. 2030-ഓടെ ‘മിക്ക ആളുകളും’ വെര്‍ച്വല്‍ സെക്‌സ് ആരംഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
ഉപകരണങ്ങളുടെ വര്‍ദ്ധനവ് മാത്രമല്ല കാരണം. ജോലിയുടെ സ്വഭാവവും ദീര്‍ഘദൂര ബന്ധങ്ങളുമൊക്കെ ലൈംഗിക റോബോട്ടുകളെ വാങ്ങുന്നതിന് കാരണമാകുന്നുണ്ട് 2024 ല്‍ പ്രതിദിനം 156 സെക്‌സ് റോബോട്ടുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടിട്ടുള്ളൂ. 201 മില്യണ്‍ ഡോളറിന്റെ സെക്‌സ് റോബോട്ട് വ്യവസായം.
2050 ആകുമ്പോഴേക്കും റോബോട്ടുകളുമായുള്ള സെക്‌സ് മനുഷ്യബന്ധത്തേക്കാൾ സാധാരണമാകുമെന്ന് വിദഗ്ദര്‍ പ്രവചിച്ചിരുന്നുവെങ്കിലും, പരമ്പരാഗത പ്രണയബന്ധം ഇല്ലാതാകുമെന്ന് ഇതിനർത്ഥമില്ലെന്ന്അവര്‍ പറഞ്ഞു.