Hollywood

ലോകത്തെ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ തിരിച്ചുവരുന്നു ; 50 വര്‍ഷത്തിന് ശേഷം റീമേക്കുമായി

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ 50 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു. എക്‌സ്-റേറ്റഡ് സ്റ്റോറിലൈനിലൂടെ ശ്രദ്ധേയമായ ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്‌കാരം ലൈംഗികസിനിമകളുടെ പ്രേക്ഷകര്‍ക്കുള്ള വന്‍ വിരുന്നായിരിക്കും.

1974-ല്‍ സില്‍വിയ ക്രിസ്റ്റല്‍ അഭിനയിച്ച ‘സോഫ്റ്റ് പോണ്‍’ ഹിറ്റ് ലൈംഗികാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്ന ഒരു ഫ്രഞ്ച് യുവതിയുടെ ലൈംഗിക സാഹസികത വിവരിക്കുന്നു.

ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജസ്റ്റ് ജെയ്ക്കിന്‍ സംവിധാനം ചെയ്ത, അഡള്‍ട്ട് ക്ലാസിക്ക് ഏറെ കോളിളക്കം സൃഷ്ടിച്ചു, ക്രിസ്റ്റലിനെ കാണാന്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ലോകംമുഴുവന്‍ ഒഴുകിയെത്തിയത്.

ക്രിസ്റ്റലിന്റെ അര്‍ദ്ധനഗ്നത വെളിവാക്കുന്ന പോസ്റ്ററുകള്‍ തന്നെ അക്കാലത്ത് ഞെട്ടിക്കുന്നതായിരുന്നു. സംവിധായിക ഓഡ്രി ദിവാന്‍ ഒരുക്കുന്ന പുതിയ പതിപ്പില്‍ ഫ്രഞ്ച് നടി നോമി മെര്‍ലാന്റ് ആണ് അഭിനയിക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ നാം എങ്ങനെ ആനന്ദത്തെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് സിനിമയെന്ന് ദിവാന്‍ ദി ടൈംസിനോട് പറഞ്ഞു. ”ആളുകള്‍ക്ക് ലൈംഗിക രംഗങ്ങള്‍ കാണണമെങ്കില്‍ അവര്‍ക്ക് ഇന്റര്‍നെറ്റ് ഉണ്ട്.” അവര്‍ പറഞ്ഞു.

‘ലേഡി ചാറ്റര്‍ലിയുടെ ലവര്‍’, ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചാരനാടകം ‘മാതാ ഹരി’ എന്നിവയുടെ എക്സ് റേറ്റഡ് പതിപ്പുകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് നടി ക്രിസ്റ്റല്‍. എന്നാല്‍ ഒരു മീടൂ യുഗത്തില്‍ സ്‌പെയിനിലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *