Hollywood

മകന്റെ സിനിമയില്‍ ഗ്‌ളാമറസായി എലിസബത്ത് ഹര്‍ലി ; ലെസ്ബിയന്‍ ലൈംഗികതയുടെ പറയുന്ന ട്രെയിലര്‍ പുറത്ത്

സ്വന്തം മകന്റെ സംവിധായകനായുള്ള അരങ്ങേറ്റ സിനിമയില്‍ ഹോളിവുഡ് നടി എലിസബത്ത് ഹര്‍ലി സൂപ്പര്‍ ഗ്ലാമറില്‍. ലെസ്ബിയന്‍ ലൈംഗിക രംഗങ്ങളോട് കൂടിയ ട്രെയിലര്‍ പുറത്തുവന്നു. 58 കാരിയായ നടി മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാകുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയില്‍ കര്‍ശനമായ രഹസ്യാത്മകതയുണ്ട്. എലിസബത്തിനൊപ്പം യുവനടി പിയര്‍ ചിറവരയാണ് ട്രെയിലറില്‍ ഒപ്പമുള്ളത്.

സിബിബിസി താരം ജോര്‍ജിയ ലോക്ക് അവതരിപ്പിച്ച മിയ, തന്റെ ഉറ്റസുഹൃത്ത് റബേക്കയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ‘ലൈംഗികതയുടെയും ഇരട്ടത്താപ്പിന്റെയും വിശ്വാസവഞ്ചനയുടെയും’ ലോകത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് സിനിമയുടെ ആഖ്യാനമെന്ന് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്ന ഡെയ്‌ലിമെയില്‍ കുറിക്കുന്നു. സുഹൃത്തിന്റെ മരണത്തെക്കുറിച്ചുള്ള സത്യം അറിയാന്‍ പ്രതിജ്ഞയെടുത്ത യുവതി അവര്‍ മരിച്ച കരീബിയന്‍ ദ്വീപിലേക്ക് പോകുന്നത് ട്രെയിലറില്‍ കാണിക്കുന്നു.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഡാമിയന്‍ തന്റെ അമ്മ എലിസബത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുമെന്ന് ‘വാക്ക്’ നല്‍കിയിരുന്നുവെന്നും അത് പാലിക്കാന്‍ ‘എല്ലാം ഉപേക്ഷിച്ചു’വെന്നും വെളിപ്പെടുത്തി. ഡിസംബറില്‍ കരീബിയന്‍ ദ്വീപായ സെന്റ് കിറ്റ്സ് ആന്റ് നെവിസില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിമില്‍ അഭിനയിക്കാമെന്ന വാഗ്ദാനത്തില്‍ ഉറച്ചുനിന്നതിന് ഡാമിയന്‍ തന്റെ അമ്മയെ പ്രശംസിച്ചു. അമ്മയ്‌ക്കൊപ്പമുള്ള സിനിമ സ്വപ്‌ന സാക്ഷാത്ക്കാരമായിരുന്നെന്നും പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല എലിസബത്ത് മകന്റെ ഒരു പ്രോജക്ടില്‍ അഭിനയിക്കുന്നത്. ‘ദി ബോയ് ഓണ്‍ ദ ബീച്ച്’ എന്ന ഹ്രസ്വചിത്രത്തില്‍ മകനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍, ബിക്കിനി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളുടെ അനന്തമായ സ്ട്രീമിന് പിന്നിലെ രഹസ്യ ഫോട്ടോഗ്രാഫറെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ അത് മറ്റാരുമായിരുന്നില്ല. അവരുടെ ഏക മകനായിരുന്നു. വാലന്റൈന്‍സ് ഡേയ്ക്കായി ബ്രായും ബിക്കിനിയുമണിഞ്ഞ തന്റെ അവധിക്കാല സ്നാപ്പുകളുടെ ഒരു പരമ്പര അപ്ലോഡ് ചെയ്തതിന് ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഡാമിയന്‍ മാതാവിന്റെ പാത പിന്തുടര്‍ന്ന് അഭിനേതാവായിട്ടാണ് തുടങ്ങിയത്. ഓസ്ട്രേലിയന്‍ സോപ്പ് നെയ്ബേഴ്സിലും അമേരിക്കന്‍ നാടകമായ ദി റോയല്‍സിലും അദ്ദേഹം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് അമേരിക്കന്‍ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സ്റ്റീവ് ബിംഗ് ആയിരുന്നു. അദ്ദേഹം 2020 ല്‍ ലോസ് ഏഞ്ചല്‍സ് കോണ്ടോമിനിയത്തിന്റെ 27-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.