Healthy Food

ആഴ്ചതോറും മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും അകാല മരണവും കുറയ്ക്കുമെന്ന് പഠനം

മുട്ട കൂടുതലായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്നും ആരോഗ്യത്തിന് ഹാനികരമാകുമെന്നും കേട്ടിട്ടുണ്ടാകും. ഇതിനെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ ഒരു ഗവേഷണം നടത്തുകയുണ്ടായി. പഠനമനുസരിച്ചു മുട്ട കഴിക്കുന്നത് പ്രായമായവരുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ചെറുപ്പക്കാരുടെ മരണ സാധ്യത കുറയ്ക്കുകയും ചെയ്തേക്കാമെന്ന് വ്യക്തമാക്കുന്നു .

എന്തായിരുന്നു പഠനം?

8,000-ത്തിലധികം ആളുകളുടെ ഡാറ്റാ വിശകലനത്തിൽ, അവർ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളാണ് പരിശോധിച്ചത്. തുടർന്ന് ആറ് വർഷത്തിനിടെ എത്ര പേർ മരിച്ചുവെന്നും മെഡിക്കൽ രേഖകളും ഔദ്യോഗിക റിപ്പോർട്ടുകളും ഉപയോഗിച്ച് എന്ത് കാരണങ്ങളാൽ മരിച്ചുവെന്നും പരിശോധിക്കുകയുണ്ടായി. അതിൽ പങ്കെടുത്തവർ കഴിഞ്ഞ വർഷം എത്ര തവണ മുട്ട കഴിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു ചോദ്യവും ഉൾപ്പെടുത്തിയിരുന്നു :

  • ഇതിൽ ആഴ്ചയിൽ 1 മുതൽ 6 വരെ മുട്ട കഴിക്കുന്ന ആളുകൾക്ക് (ഹൃദ്രോഗ മരണങ്ങളിൽ 29 ശതമാനവും മൊത്തത്തിലുള്ള മരണങ്ങളിൽ 17 ശതമാനവും കുറവ്) മുട്ട അപൂർവ്വമായി കഴിക്കുകയോ ഒരിക്കലും കഴിക്കാത്തവരെയോ അപേക്ഷിച്ചു ഈ കാലയളവിൽ മരണസാധ്യത കുറവാണെന്ന് കണ്ടെത്തി .
  • ദിവസവും മുട്ട കഴിക്കുന്നത് മരണ സാധ്യത കൂട്ടില്ല.

ഈ ഗവേഷണം ഒരു പിയർ-റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ചു. വിശകലനത്തിൽ, സാമൂഹിക-സാമ്പത്തിക, ജനസംഖ്യാശാസ്‌ത്ര, ആരോഗ്യ സംബന്ധിയായ, ക്ലിനിക്കൽ ഘടകങ്ങൾ, മൊത്തത്തിലുള്ള ഭക്ഷണ നിലവാരം തുടങ്ങിയ ഘടകങ്ങൾ രോഗത്തിനും നേരത്തെയുള്ള മരണ സാധ്യതയിലും ഒരു പങ്ക് വഹിക്കുമെന്ന് കണ്ടെത്തി .

മുട്ട കഴിക്കുന്നതും മരണ സാധ്യതയും തമ്മിലുള്ള ബന്ധം.

മുട്ടകൾ പ്രോട്ടീന്റെ നല്ല ഉറവിടമാണ്, കൂടാതെ ബി വിറ്റാമിനുകൾ, ഫോളേറ്റ്, അപൂരിത ഫാറ്റി ആസിഡുകൾ, കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ (എ, ഡി, ഇ, കെ), കോളിൻ, ധാതുക്കൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 275 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് – ഇത് ദൈനംദിന കൊളസ്ട്രോൾ പരിധിക്കകത്താണ് . മുട്ട പോലുള്ള കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും മുൻകാലങ്ങളിൽ മെഡിക്കൽ പ്രൊഫഷണലുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത് ശരീരം ഭക്ഷണത്തിലെ കൊളസ്ട്രോൾ നന്നായി ആഗിരണം ചെയ്യുന്നില്ല എന്നാണ്. അതിനാൽ ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. പകരം, പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പോലുള്ള ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ അളവിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പുഴുങ്ങിയതോ, വറുത്തതോ ആയ മുട്ട പ്രോട്ടീനിന്റെയും മറ്റ് പ്രധാന പോഷകങ്ങളുടെയും ഉറവിടമാണ്. അതിനാൽ തക്കതായ കാരണങ്ങൾ ഇല്ലാതെ മുട്ട ഒഴിവാക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *