ദഹനം കൃത്യമായി നടക്കുന്നതിനും നമ്മളുടെ വയറിന്റെ ആരോഗ്യം കൃത്യമായി പരിപാലിക്കുന്ന നല്ല ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ് തൈര്. തൈരില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഹെല്‍ത്തിയായിട്ടുള്ള മറ്റ് പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തൈര് ചില ആഹാരങ്ങളുടെ കൂടെ കഴിയ്ക്കാന്‍ പാടില്ലെന്ന് പറയാറുണ്ട്. ഇത് ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ചെയ്യുക. തൈരിനൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..
- ഉള്ളി – ഉള്ളി സാധാരണയായി തൈരില്‍ ഇട്ടു സാലഡ് ആയി കഴിക്കാറുണ്ട്. ഇത് തൈരിന്റെ പുളിയുമായി ചേരുമ്പോള്‍ പിത്തദോഷത്തിന്റെ വര്‍ദ്ധനവിന് കാരണമാകും. ഈ കോമ്പിനേഷന്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കും . തൈരില്‍ ഉള്ളി ചേര്‍ക്കുന്നതിനു പകരം, ശരീരത്തെ തണുപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന പുതിനയോ മല്ലിയിലയോ പോലുള്ള ഇലകള്‍ ചേര്‍ക്കുക.
- പാല്‍ – പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലെന്ന് ആയുര്‍വേദം പറയുന്നു. ഇവയ്ക്ക് വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്. ആയുര്‍വേദ പ്രകാരം പാല്‍ ശരീരത്തെ തണുപ്പിക്കുകയും തൈര് ചൂടാക്കുകയും ചെയ്യുന്നു, അതിനാല്‍ അവ ഒരുമിച്ച് കഴിക്കുന്നത് ദഹന സംബന്ധമായ തകരാറുകള്‍ക്കും ശരീരത്തില്‍ വിവിധ അസന്തുലിതാവസ്ഥകള്‍ക്കും കാരണമാകും. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നതിനു പകരം വ്യത്യസ്ത സമയങ്ങളിലായി കഴിക്കാം.
- തണ്ണിമത്തന്‍ – തണ്ണിമത്തന്‍ എപ്പോഴും ഒറ്റയ്ക്ക് മാത്രം കഴിക്കണമെന്നും തൈരുള്‍പ്പെടെയുള്ള മറ്റേതെങ്കിലും ഭക്ഷണവുമായി സംയോജിപ്പിക്കരുതെന്നും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന ജലാംശമുള്ള തണ്ണിമത്തന്‍ ശരീരം തണുപ്പിക്കും. ഇത് ശരീരം ചൂടാക്കുന്ന തൈരുമായി ചേര്‍ക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കും വിവിധ ദോഷങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും.
- പഴങ്ങള്‍ – ഓറഞ്ച്, പൈനാപ്പിള്‍, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ക്കൊപ്പം തൈര് കഴിക്കുന്നത് ആസിഡ് റിഫ്ലക്‌സ്, വയറു വീര്‍ക്കല്‍, ദഹനക്കേട് മുതലായവയ്ക്ക് കാരണമാകും. പഴങ്ങളുടെ പുളിയും തൈരിന്റെ പുളിച്ച സ്വഭാവവും ചേരുമ്പോള്‍ പിത്തദോഷം വര്‍ദ്ധിക്കുകയും ശരീരത്തില്‍ അമിതമായ ചൂടും അസിഡിറ്റിയും ഉണ്ടാക്കുകയും ചെയ്യും. തൈരിനൊപ്പം പഴങ്ങള്‍ കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, മാമ്പഴം അല്ലെങ്കില്‍ പഴുത്ത വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കുക.
- മാംസം – ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചിക്കന്‍ തൈരുമായി ചേര്‍ത്ത് മാരിനേറ്റ് ചെയ്യാറുണ്ട്. ഇത് മാംസം കൂടുതല്‍ മൃദുവാക്കാന്‍ സഹായിക്കുന്നു. ആയുര്‍വേദമനുസരിച്ച്, മാംസവും തൈരും ഒരുമിച്ച് ചേര്‍ക്കുന്നത് കഫവും പിത്തവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ദഹനപ്രശ്നങ്ങള്‍, ചര്‍മ്മപ്രശ്നങ്ങള്‍, ശരീരത്തില്‍ വിഷവസ്തുക്കളുടെ രൂപീകരണം എന്നിവയായി പ്രകടമാകും. അതിനാല്‍ തൈര് ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുമ്പോള്‍ കുരുമുളക്, ജീരകം, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ നന്നായി ചേര്‍ക്കുക. ഇത് കഫ, പിത്ത ദോഷങ്ങളെ സന്തുലിതമാക്കാനും മെച്ചപ്പെട്ട ദഹനത്തിനും സഹായിക്കുന്നു.
- മത്സ്യം – മത്സ്യവും തൈരും ആയുര്‍വേദത്തില്‍ പൊരുത്തമില്ലാത്ത ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. മത്സ്യം, തൈരുമായി ചേരുമ്പോള്‍ ശരീരത്തില്‍ പിത്ത, ചര്‍മപ്രശ്നങ്ങള്‍, ദഹനക്കേട് എന്നിവയിലേക്ക് നയിച്ചേക്കാം.
- ഉഴുന്നുപരിപ്പ് – ഉഴുന്നുപരിപ്പ് തൈരിനൊപ്പം കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കാനും, വയറു വീര്‍ക്കാനും, കഫ ദോഷം വര്‍ദ്ധിക്കാനും ഇടയാക്കും. ഈ കോമ്പിനേഷന്‍ ശരീരത്തില്‍ ദഹിക്കാത്ത വിഷപദാര്‍ത്ഥങ്ങളുടെ രൂപീകരണത്തിനും കാരണമാകും.
- ചൂടുള്ള പാനീയങ്ങള്‍ – തൈര് കഴിച്ച ഉടനെ ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നത് ദഹനാഗ്നിയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് ആയുര്‍വ്വേദം പറയുന്നു. ഇത് ദഹനക്കേടിലേക്കും വയറിനുള്ളില്‍ വിഷവസ്തുക്കളുടെ രൂപീകരണത്തിലേക്കും നയിക്കുന്നു. അതിനാല്‍, തൈരിനും ഇത്തരം പാനീയങ്ങള്‍ക്കും ഇടയില്‍, ഇടയില്‍ കുറഞ്ഞത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇടവേള ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം.