Healthy Food

രാത്രിഭക്ഷണ രീതി ഇങ്ങനെയാണോ? കൊളസ്ട്രോള്‍ വര്‍ദ്ധന ഉറപ്പാണ് !

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വര്‍ദ്ധിയ്ക്കാതിരിയ്ക്കാനും രാത്രി കഴിയ്ക്കുന്ന ആഹാരത്തിനും പങ്കുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….

  • കൊഴുപ്പ് കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ – അത്താഴത്തിന് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നിരുന്ന സന്തോഷത്തോടെ കഴിക്കുന്നതാണ് അത്താഴം. എന്നാല്‍ കലോറി കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കുന്ന രീതി പിന്തുടരുന്നവര്‍ക്ക് വേ?ഗത്തില്‍ കൊളസ്ട്രോള്‍ പിടിപ്പെട്ടേക്കാം. സാച്യുറേറ്റഡും അതുപോലെ ട്രാന്‍സ് ഫാറ്റ് കഴിക്കുന്നതും ശരീരത്തില്‍ വലിയ രീതിയില്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും.
  • വൈകി ഭക്ഷണം കഴിക്കുക – എല്ലാ നേരത്തെയും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഒരു സമയം വേണം. ഇത് ആരോ?ഗ്യത്തിന് വളരെ പ്രധാനമാണ്. പല തിരക്കുകളും മറ്റ് കാര്യങ്ങളും കാരണം ഭക്ഷണം കഴിക്കുന്നതില്‍ കൃത്യത ഇല്ലാത്തവരും അതുപോലെ ഭക്ഷണം സ്‌കിപ്പ് ചെയ്യുന്നവരും ധാരാളമുണ്ട്. ഉറങ്ങുന്ന സമയവും ഭക്ഷണ സമയവും തമ്മില്‍ വലിയ വ്യത്യാസമില്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോ?ഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സെല്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം വൈകി അത്താഴം കഴിക്കുന്നത് വിശപ്പ് കൂട്ടാനും അതുപോലെ വയര്‍ നിറഞ്ഞതിന്റെ സി?ഗ്നലുകള്‍ അയക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്‍ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതി പിന്തുടരുന്നത് പെട്ടെന്ന് പൊണ്ണത്തടി ഉണ്ടാക്കാന്‍ കാരണമായേക്കാം. കൊളസ്ട്രോള്‍ കൂട്ടുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്.
  • ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുക – പലരുടെയും തെറ്റായൊരു ശീലമാണിത്. അത്താഴ സമയത്ത് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. ഭക്ഷണം കഴിച്ച ഉടന്‍ ഒരിക്കലും ഉറങ്ങാന്‍ പോകരുത്. ഭക്ഷണ ശേഷം അല്‍പ്പ സമയം കുറഞ്ഞത് ഒരു അരമണിക്കൂര്‍ എങ്കിലും ഗ്യാപ്പ് നല്‍കിയ ശേഷം മാത്രം കിടക്കാന്‍ പോകുക. ഇത് ദഹനത്തെ മന്ദഗതിയിലാക്കാനും ഉറക്കത്തില്‍ ഗുണം ഇല്ലാതാക്കാനും കാരണമാകും. ശരിയല്ലാത്ത ഉറക്കവും മെറ്റബോളിസവും അമിതവണ്ണം കൂട്ടാന്‍ കാരണവും ഇത് കൊളസ്ട്രോളിലേക്കും നയിക്കും.
  • പച്ചക്കറികള്‍ കഴിക്കാത്തത് – പലര്‍ക്കും പച്ചക്കറികള്‍ കഴിക്കുന്നത് വലിയ താതപര്യമില്ലാത്ത കാര്യമാണ്. എന്നാല്‍ കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ പച്ചക്കറികള്‍ വളരെയധികം സഹായിക്കാറുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത് പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമായേക്കും. വെള്ളത്തില്‍ ലയിക്കുന്ന ഫൈബറുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും അതുപോലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്.