Healthy Food

പപ്പായ കഴിക്കൂ… പ്രായം കുറയ്ക്കാം, പിന്നെയുമുണ്ട് ആരോഗ്യ ഗുണങ്ങള്‍

നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ അത്ര നിസാരക്കാരനല്ല. സ്ഥിരമായി പപ്പായ കഴിക്കുന്നത് സൗന്ദര്യം നിലനിര്‍ത്തുന്നതിനോ
ടൊപ്പം ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. കൂടാതെ യൗവനം നിലനിര്‍ത്താനും സഹായിക്കുന്നു.

പോളിസാക്കറൈഡുകളും ധാതുക്കളും എന്‍സൈമുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അ
ടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകര
മാകും.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും
സഹായകരമാകും. പപ്പായയുടെ കറ ത്വക്ക്‌രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്. ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കാനും സഹായിക്കും.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ശീലമാക്കുന്നതിലൂടെ സാധിക്കുന്നു. പപ്പായ മാത്രമല്ല. അതിന്റെ ഇലകള്‍ ആവിയില്‍ നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്. പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ.

Leave a Reply

Your email address will not be published. Required fields are marked *