ശൈത്യകാലം എത്തുന്നതോടെ ആരോഗ്യവും ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട് . ഇതില്‍ പ്രധാനം കൈമുട്ടുകളുടെയും കാല്‍മുട്ടുകളുടെയും വരള്‍ച്ചയാണ് . കട്ടിയുള്ള ചര്‍മ്മം നിമിത്തം ഈ ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്.
കൈമുട്ടുകളും കാല്‍മുട്ടുകളും സംരക്ഷിക്കുന്നതിനുള്ള ചില ലളിതമായ മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു
മോയ്‌സ്ചറൈസ് ചെയ്യുക
കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, സെറാമൈഡുകള്‍ എന്നിവ അടങ്ങിയ കട്ടിയുള്ളതും ജലാംശം നല്‍കുന്നതുമായ ക്രീം അല്ലെങ്കില്‍ ലോഷന്‍ ഉപയോഗിക്കുക. കുളിച്ചതിന് ശേഷം ഇത് ചര്‍മ്മത്തില്‍ പുരട്ടുക.
എക്‌സ്‌ഫോളിയേറ്റ് ചെയ്യുക
നമ്മുടെ കൈമുട്ടുകളിലും ചര്‍മ്മത്തിലും മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് പരുക്കന്‍ പാടുകളിലേക്ക് നയിക്കുന്നു. മൃദുവായ സ്‌ക്രബ്ബര്‍ ആഴ്ചയിലൊരിക്കല്‍ ഉപയോഗിക്കുന്നത് വരണ്ട ചര്‍മ്മത്തെ എളുപ്പത്തില്‍ പ്രതിരോധിക്കും. ഓട്സ് പഞ്ചസാര പോലുള്ള ചേരുവകള്‍ ഉപയോഗിച്ച് സ്‌ക്രബ്ബര്‍ രൂപപ്പെടുത്താം .
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
ചര്‍മ്മത്തിന് ഉണ്ടാകുന്ന ബാഹ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ഇത് നിര്‍ജ്ജലീകരണം മൂലവും ഉണ്ടാകാം. ശൈത്യകാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കാനും ജലാംശം നല്‍കാനും അത്യന്താപേക്ഷിതമാണ്. വെള്ളരിക്കാ, ഓറഞ്ച്, തക്കാളി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും .
പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിക്കുക
പ്രകൃതിദത്ത എണ്ണകള്‍ ചര്‍മ്മത്തിന് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. വെളിച്ചെണ്ണ, ബദാം ഓയില്‍, അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവ നിങ്ങളുടെ കൈമുട്ടിലും കാല്‍മുട്ടുകളിലും മസാജ് ചെയ്യുന്നത് ചര്‍മ്മ ആരോഗ്യം നിലനിര്‍ത്തും .
ചര്‍മ്മത്തെ സംരക്ഷിക്കുക
കഴിവതും കോട്ടണ്‍ പോലുള്ള മൃദുവായതും വായു സഞ്ചാരമുള്ളതുമായ തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ് ങള്‍ ധരിക്കുക.
ഹോം മാസ്‌കുകള്‍ ഉപയോഗിക്കാം
- ഏത്തപ്പഴവും തേനും ചേര്‍ന്ന മാസ്‌ക്ക് : പഴുത്ത വാഴപ്പഴം പിഴിഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ കൈമുട്ടുകളിലും കാല്‍മുട്ടുകളിലും പുരട്ടി 20 മിനിറ്റിനു ശേഷം കഴുകുക.
- കറ്റാര്‍ വാഴ ജെല്‍: ഉണങ്ങിയ പാടുകള്‍ മായ്ക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും കറ്റാര്‍ വാഴ ജെല്‍ പുരട്ടുക.
ലളിതവും ഫലപ്രദവുമായ ഈ മാര്‍ഗങ്ങള്‍ പിന്തുടരുന്നതിലൂടെ, ശൈത്യകാലത്ത് നിങ്ങളുടെ കൈമുട്ടുകളും കാല്‍മുട്ടുകളും സംരക്ഷിക്കാന്‍ സാധിക്കും.