Health

നിങ്ങള്‍ 20 വയസ്സ് കഴിഞ്ഞ സ്ത്രീയാണോ? എങ്കില്‍ ഹൃദ്രോഗം തടയാന്‍ ഈ പരിശോധനകള്‍ നടത്തണം

ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് ഹൃദ്രോഹം. എന്നാല്‍ നേരത്തെയുള്ള പരിശോധനകള്‍ രോഗസാധ്യത കുറയ്ക്കുന്നതിന് സഹായകമാകും. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഇനി പറയുന്ന നാല് പരിശോധനകള്‍ നടത്തുന്നത് ഹൃദ്രോഹ സാധ്യതയെ നേരത്തെ കണ്ടെത്താനായി സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

  1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഹത്തിന്റെയും പക്ഷാഘാതത്തിന്റെയും വൃക്ക രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനാല്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.സാധാരണ തോതിലാണെങ്കില്‍ വര്‍ഷത്തില്‍ ഒരു തവണ വച്ചെങ്കിലും പരിശോധന നടത്തണം. കുടുംബത്തില്‍ ഹൃദ്രോഹ ചരിത്രമുള്ളവരും ഇടയ്ക്കിടെ അത് പരിശോധിക്കേണ്ടത് അത്യാവശമാണ്.
  2. ഉയര്‍ന്ന തോതിലുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നതിലേക്ക് നയിക്കുന്നു. ഹൃദയാഘാത പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അമിതവണ്ണമുള്ളവരോ കുടുംബത്തില്‍ ഹൃദ്രോഗ ചരിത്രമുള്ളവരോ ആയ സ്ത്രീകള്‍ ഇരുപതുകളില്‍ തന്നെ ലിപിഡ് പ്രൊഫൈല്‍ പരിശോധിക്കേണ്ടതാണ്. അല്ലെങ്കില്‍ 45 വയസ്സില്‍ പരിശോധന ആരംഭിക്കേണ്ടതും നാലഞ്ച് വര്‍ഷത്തില്‍ ഇത് ആവര്‍ത്തിക്കേണ്ടതുമാണ്.
  3. പ്രമേഹവും ഹൃദ്രോഹ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് . എച്ച് ബി എ 1 സി പരിശോധനയില്‍ നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടോയെന്നും അടുത്തായി നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടാകാനായി സാധ്യതയുണ്ടോയെന്നും മനസ്സിലാക്കാന്‍ സാധിക്കും. കണ്ടെത്തിയാല്‍ മരുന്നുകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും പ്രമേഹം നിയന്ത്രണത്തിലാക്കാം.
  4. നിങ്ങളുടെ ഉയരത്തിന് അനുപാതികമായ ഭാരമാണോ നിങ്ങള്‍ക്കുള്ളതെന്ന് പരിശോധനയാണ് ബോഡി മാസ് ഇന്‍ഡെക്‌സ് കണക്ക് കൂട്ടല്‍. 20 കളില്‍ തന്നെ ബോഡി മാസ് ഇന്‍ഡക്‌സ് പരിശോധിക്കുന്നത് നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *