നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ നായികമാരായി എത്തേണ്ടിയിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ മഞ്ജുവാര്യരും നയന്‍താരയും. പറയുന്നത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. എന്നാല്‍ എന്തുകൊണ്ടാണ് സെയ്ഫ് അലി ഖാന്‍ നായകനായ പരമ്പരയില്‍ രണ്ട് നടിമാരും അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു.
സേക്രഡ് ഗെയിംസിലെ റോ ഏജന്റ് കുസും ദേവി യാദവിന്റെ വേഷത്തിനായി താന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയാണ്. ഇതിനൊപ്പം മറ്റൊരു കഥാപാത്രത്തിനായി നയന്‍താരയുടെ പേരും സംവിധായകന്‍ നല്‍കിയതാണ്്. 2019 ലെ ഹിറ്റ് പരമ്പരയിലെ മഞ്ജു ചെയ്യേണ്ടിയിരുന്ന വേഷം പക്ഷേ കിട്ടിയത് അമൃതാസുഭാഷിനായിരുന്നു. റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂവിലായിരുന്നു അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. ” ഞങ്ങള്‍ സേക്രഡ്‌ഗെയിംസിനായി ഓഡീഷന്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അമൃതാ സുഭാഷിന്റെ റോളിലേക്ക് വ്യത്യസ്ത ഭാഷയിലുള്ള ഒരു നടിയ്ക്ക് വേണ്ടി മഞ്ജുവാര്യ രെ കിട്ടുമോയെന്ന് നോക്കിയിരുന്നു. ഞങ്ങള്‍ മൂന്ന് ഓപ്ഷനുകളാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയത്. ഒന്ന് മഞ്ജുവാര്യര്‍, രണ്ട് നയന്‍താര പിന്നെ മറ്റൊരാള്‍ എന്നിങ്ങനെയായി രുന്നു. അന്ന് നെറ്റ്ഫ്‌ലിക്‌സിന് ഇന്ത്യയില്‍ ഓഫീസ് ഇല്ലായിരുന്ന തിനാല്‍ എല്ലാം യുഎസിലേക്ക് പോകുകയായിരുന്നു.” താരം പറഞ്ഞു.
“പിന്നെ ഒടിടിക്കാര്‍ അന്ന് ദക്ഷിണേന്ത്യന്‍ സിനിമകളെ പരിഗണിക്കുകയും ചെയ്തിരു ന്നില്ല. അതുകൊണ്ട് നല്ല മാര്‍ക്കറ്റ് ഉള്ള ഒരു നടിയെ തെരഞ്ഞെടുക്കാമെന്ന്് അവര്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ തിരഞ്ഞെടുപ്പുകള്‍ അക്കാലത്ത് എല്ലായ്‌പ്പോ ഴും സബ്‌സ്‌ക്രൈബര്‍മാരെ കൂട്ടിച്ചേര്‍ക്കുന്ന അല്‍ഗോരിതം അടിസ്ഥാന മാക്കിയുള്ള തായിരുന്നു.” അനുരാഗ് കശ്യപ് പറഞ്ഞു.
മലയാള സിനിമയുടെ വലിയ ആരാധകനായ അനുരാഗ്, മഞ്ജു തന്റെ പ്രതികരണ ത്തിനായി എത്തിയ കാര്യം പങ്കുവെച്ചു. ഗീതു മോഹന്‍ദാസും രാജീവ് രവിയും വഴി 2011-13 ലാണ് മഞ്ജുവാര്യരുമായി താന്‍ പരിചയപ്പെടുന്നതെന്നും അനുരാഗ് കശ്യപ് പറയുന്നു. മഞ്ജുവാര്യരുടെ സിനിമയായ ‘ഫൂട്ടേജി’ന്റെ ഹിന്ദിയിലെ പ്രസന്റര്‍ ‘ഗ്യാംഗ്‌സ് ഓഫ് വസിപ്പൂര്‍’ സംവിധായകനായിരുന്നു.