Hollywood

ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം; മാര്‍ഷ്യല്‍ ആര്‍ട്‌സ് ഐക്കണ്‍ കെറിന്റെ ജീവിതം

റസ്‌ളിംഗ് കായികവേദിയില്‍ നിന്നും ഹോളിവുഡിലെത്തിയ സുന്ദരന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ കരിയറിലെ ഏറ്റവും മികച്ച വേഷം ചെയ്യാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന ചിത്രമായ ‘ദി സ്മാഷിംഗ് മെഷീനില്‍’ തന്റെ ഏറ്റവും നാടകീയമായ വേഷം കൈകാര്യം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം. ബഞ്ചമിന്‍ സഫ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധന്‍ മാര്‍ക്ക് കെറിയുടെ ജീവിതമാണ് പറയുന്നത്.

രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനായ കെറിന്റെ മത്സരാധിഷ്ഠിത പോരാട്ടലോകത്തേക്കുള്ള അരങ്ങേറ്റവും പോരാട്ടവും കരിയറും പ്രണയവും എല്ലാം സിനിമ പറയുന്നു. മാര്‍ക്ക് കെര്‍ ഒരു അമേരിക്കന്‍ മുന്‍ ഗുസ്തിക്കാരനും എംഎംഎ ഐക്കണുമാണ്, രണ്ട് തവണ യുഎഫ്സി ഹെവിവെയ്റ്റ് ടൂര്‍ണമെന്റ് ചാമ്പ്യനും വേള്‍ഡ് വെയ്ല്‍ ടുഡോ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റ് ജേതാവുമാണ്. തന്റെ കരിയറില്‍, അദ്ദേഹം രണ്ട് ഡസനിലധികം എംഎംഎ ടൈറ്റിലുകള്‍ നേടി. 2003-ല്‍, ദി സ്മാഷിംഗ് മെഷീന്‍ എന്ന പേരില്‍ ഒരു എച്ച്ബിഒ ഡോക്യുമെന്ററിയുടെ വിഷയമായിരുന്നു കെര്‍.

മുന്‍ പ്രൊഫഷണല്‍ ഗുസ്തിക്കാരനായ ജോണ്‍സണ് കിട്ടുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇത്. സിനിമയില്‍ ജോണ്‍സണൊപ്പം ക്രിസ് ഇവാന്‍സും വേഷമിടും. ഡ്വെയ്ന്‍ ജോണ്‍സണും ഡാനി ഗാര്‍ഷ്യയുടെ സെവന്‍ ബക്‌സ് പ്രൊഡക്ഷന്‍സും സഫ്ഡിയുടെ ഔട്ട് ഫോര്‍ ദ കൗണ്ട് ബാനറും എലി ബുഷും ഡേവിഡ് കോപ്ലാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ ‘റെഡ് നോട്ടീസ് 2’, ‘റെഡ് വണ്‍’ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന നിരവധി പ്രോജക്റ്റുകള്‍ ജോണ്‍സണുണ്ട്.