ആദ്യമായി സീതാരാമത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും ഒന്നിക്കുന്നത്. ആദ്യ ചിത്രത്തില്‍ തെന്ന ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ സീതാരാമത്തിന് ശേഷം ഇരുവരും ഒന്നിച്ച് പുതിയ സിനിമകളില്‍ എത്തിട്ടില്ല. എന്നാല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദുല്‍ഖര്‍ മൃണാളിനൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മൃണാളും താനും ഒന്നിച്ച് മെറ്റാരു ചിത്രം കൂടി സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ ആ സിനിമയ്ക്ക് വേണ്ടി തരക്കു കൂട്ടരുത്, പ്രത്യേകിച്ച് ഇരുവരും ഒന്നിച്ച ആദ്യസിനിമ കണക്കിലെടുക്കുമ്പോള്‍ എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.സീതാരാമം പോലെ ഒന്ന് വരുന്നതു വരെ മൃണാളും ദുല്‍ഖറും സഹകരിക്കാന്‍ കാത്തിരിക്കുമെന്ന് വ്യക്തമാക്കി. സീതാരാമത്തിന്റെ ഒന്നാം വാര്‍ഷികം അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കിയിരുന്നു.
