Health

വെജിറ്റേറിയനാണോ? ശരീരത്തില്‍ അയണ്‍ കുറയാന്‍ കാരണമാകുന്നത് എന്തൊക്കെ?

ശരീരത്തിന്റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്‌ളെക്‌സിബിലിറ്റിയും വര്‍ധിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളില്‍ ദുര്‍ബലപ്പെടാം എന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ശരീരത്തില്‍ അയണിന്റെ ആവശ്യകതയും പ്രധാനമാണ്. രക്ത കോശങ്ങളിലൂടെ ഓക്‌സിജന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് അയണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.

ശരീരത്തിലുടനീളം ഓക്സിജന്‍ കൊണ്ടുപോകുന്ന ചുവന്ന രക്താണുക്കളായ ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീനിന്റെ രൂപീകരണത്തിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് അയണ്‍. പല ആളുകളിലും കണ്ടുവരുന്ന പ്രധാനപ്പെട്ട പോഷകാഹാര കുറവിലൊന്നാണ് അയണ്‍ കുറയുന്നത് പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഇടയില്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇത് കണക്കാക്കപ്പെടുന്നു 6 മാസം മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ 40%, ഗര്‍ഭിണികളില്‍ 37%, സ്ത്രീകള്‍ 15-49 വയസ്സുള്ള സ്ത്രീകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് അയണിന്റെ കുറവ് കണ്ടുവരുന്നത്. ശരീരത്തില്‍ അയണ്‍ കുറയാന്‍ കാരണമാകുന്നതെന്ന് എന്താണെന്ന് അറിയാം…..

  • സസ്യാഹാരം കഴിക്കുന്നത് – സസ്യാധിഷ്ഠിത ഭക്ഷണരീതികള്‍ നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍, അവയ്ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കാനും കഴിയും. ശരിയായി ആസൂത്രണം ചെയ്തില്ലെങ്കില്‍ ഇരുമ്പിന്റെ കുറവ് അനുഭവപ്പെട്ടേക്കാം. മത്സ്യ മാംസങ്ങളില്‍ കാണപ്പെടുന്ന അയണ്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നത് പോലെ സസ്യാഹാരങ്ങളില്‍ കാണപ്പെടുന്നവ ആഗിരണം ചെയ്യപ്പെടുന്നില്ല. പല സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലും ഫൈറ്റേറ്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇരുമ്പ് ആഗിരണം കൂടുതല്‍ തടയാന്‍ കഴിയുന്ന സംയുക്തങ്ങളാണിവ.
  • പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുക – എപ്പോഴും പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നവരെ തീര്‍ച്ചയായും ബാധിക്കുന്ന ഒരു പ്രശ്നമാണ് അയണിന്റെ കുറവ്. പല തിരക്കുകള്‍ കാരണം പലപ്പോഴും പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ സ്ഥിരമായി ഇത്തരത്തില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഈ ശീലം ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചേക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍, ലീന്‍ മീറ്റുകള്‍, പച്ചക്കറികള്‍, മുട്ട എന്നിവയൊക്കെ പൊതുവെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവയാണ്. ഇവയൊക്കെ ശരീരത്തില്‍ അയണ്‍ ധാരാളമായി ലഭിക്കാന്‍ സഹായിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി പ്രഭാത ഭക്ഷണ ഒഴിവാക്കുന്നത് ശരീരത്തിലെ അയണ്‍ കുറയാന്‍ കാരണമാകും.
  • ഭക്ഷണ ശേഷം ചായയും കാപ്പിയും കുടിക്കുന്നത് – മിക്ക ആളുകളുടെയും ഇഷ്ട പാനീയമാണ് ചായയും കാപ്പിയും. പക്ഷെ ഭക്ഷണ ശേഷം ഉടന്‍ തന്നെ ഇത് കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. രണ്ടിലും ടാന്നിന്‍സ്, പോളിഫെനോള്‍സ് എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പുമായി ബന്ധിപ്പിക്കുകയും കുടലില്‍ ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ഇരുമ്പിന്റെ ആഗിരണം 60% വരെ കുറയ്ക്കും. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഭക്ഷണ ശേഷം ഈ പാനീയങ്ങള്‍ കുടിക്കുന്നതിലും നല്ലത് ഭക്ഷണത്തിനിടയില്‍ കുടിക്കുന്നതാണ്.
  • കാല്‍സ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ അയണിന്റെ കൂടെ കഴിക്കുന്നത് – അയണ്‍ കൂടുതലുള്ള ഭക്ഷണത്തിനൊപ്പം കാല്‍സ്യവും കഴിക്കുന്നത് ശരിയായ രീതിയല്ല. ഇത് അയണിന്റെ ആഗിരണത്തെ വളരെ മോശമായി ബാധിച്ചേക്കാം. ഇത് രണ്ടും കൂടി ഒരുമിച്ച് കഴിക്കുന്നത് കുടലിനെ ഏത് ആഗിരണം ചെയ്യണമെന്ന് ആശങ്കപ്പെടുത്തുകയും കാല്‍സ്യം ഇരുമ്പുമായി മത്സരിക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ആവശ്യമായ ഇരുമ്പ് എടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.