തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. അതോടൊപ്പം തന്നെ വെള്ളം കുടിയ്ക്കുന്ന രീതിയും പ്രധാനപ്പെട്ടതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് വെളളം കുടിയ്ക്കുന്നത്. പല രീതിയിലും വെളളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏത് രീതിയില്‍ സഹായിക്കുന്നുവെന്ന് മനസിലാക്കാം….
- ഭക്ഷണത്തില്‍ വെളളം അടങ്ങിയവ – ഭക്ഷണത്തില്‍ വെളളം അടങ്ങിയവ ഉള്‍പ്പെടുത്താം. ഇത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും, വിശപ്പ് കുറയ്ക്കും. തണ്ണിമത്തന്‍, കുക്കുമ്പര്‍, ക്യാബേജ് എന്നിവയെല്ലാം ഇത്തരത്തില്‍ വെള്ളം കൂടുതല്‍ അടങ്ങിയ ഭക്ഷണ വസ്തുക്കളാണ്. ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ വെളളമായത് കൊണ്ടു തന്നെ വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. ഇതുപോലെ കരിക്കിന്‍ വെളളം, നാരങ്ങാവെള്ളം പോലുള്ളവയും നല്ലതാണ്. ഇതില്‍ മധുരം ചേര്‍ക്കരുത്. സംഭാരം പോലുള്ളവയും നല്ലതാണ്.
- ഭക്ഷണത്തിന് മുന്‍പായി – ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിയ്ക്കുക. ഇത് വയര്‍ നിറയാന്‍ സഹായിക്കുന്നു. ഇതിലൂടെ ഭക്ഷണം കുറയ്ക്കാന്‍ സാധിയ്ക്കും. പ്രത്യേകിച്ചും വിശന്നിരിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കുന്നത്. ഇത്തരത്തില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് കലോറി 75 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് 30-90 മിനിറ്റ് മുമ്പ് വരെ വെള്ളം കുടിയ്ക്കാം.
- കലോറി കത്തിക്കുവാന്‍ – ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കലോറി കത്തിക്കുവാന്‍ സഹായിക്കുന്നു. മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും വേഗത്തില്‍ കത്തിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് ചിലപ്പോള്‍ ദാഹിക്കുന്ന സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍, ദാഹമാണോ വിശപ്പാണോ അതെന്ന കാര്യത്തില്‍ മസ്തിഷ്‌കം ആശയക്കുഴപ്പത്തിലാവുകയും, അവര്‍ വെള്ളം കുടിക്കുന്നതിന് പകരം ഭക്ഷണം കഴിക്കുന്നുവെന്നും ഗവേഷണങ്ങള്‍ പറയുന്നു. ഇത് തടി കൂട്ടുന്നു. എന്നാല്‍ വെളളം കുടിയ്ക്കുമ്പോള്‍ വിശപ്പ് കുറയുന്നതിനാല്‍ സ്വാഭാവികമായും ഈ ആശയക്കുഴപ്പം ഇല്ലാതാകുന്നു.
- ഭക്ഷണത്തിനൊപ്പം – ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്ക്കാം. ഇത് ഭക്ഷണത്തിന്റെ തേത് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ എത്തുന്ന കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തണുത്ത വെള്ളം കുടിയ്ക്കുന്നത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇത്തരം വെള്ളം ശരീരത്തില്‍ എത്തുമ്പോള്‍ ആ വെള്ളം ശരീര ഊഷ്മാവിന് അനുസൃതമാക്കാന്‍ ശരീരത്തിലെ കലോറി ഉപയോഗിയ്ക്കുന്നു. ഇതിലൂടെ കൊഴുപ്പ് നീങ്ങാന്‍ സഹായിക്കുന്നു.