Lifestyle

എന്താടാ ഒരു മര്യാദയൊക്കെ വേണ്ടേ… ദിവസേന 10-15 പാഴ്സലുകള്‍, ബാച്ചിലേഴ്‌സിനെ കൊണ്ട് പൊറുതിമുട്ടി വാച്ച്മാന്‍; വൈറലായി പരാതി

ഫ്‌ലാറ്റുകളിലായാലും ഓഫീസുകളിലായാലും സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാര്‍ കാവല്‍ക്കാരായുണ്ട്. ഫ്‌ലാറ്റുകളില്‍ പലപ്പോഴും പുറത്തു അപരിചിതരായ ആളുകളെ അകത്തേക്ക് കയറ്റി വിടാന്‍ സെക്യൂരിറ്റിക്കാര്‍ക്ക് ഫയമാണ്. ആളുകളുടെ സുരക്ഷ തങ്ങളുടെ കരങ്ങളിലാണെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് പലപ്പോളും അപരിചിതരെ ഇവര്‍ ഭയപ്പെടുന്നത്. അങ്ങനെ വരുന്‌പോള്‍ സെക്യൂരിറ്റി തന്നെ അത് റൂമുകളില്‍ എത്തിച്ച് നല്‍കണം.

ഇപ്പോഴിതാ ഒരു സെക്യൂരിറ്റിയുടെ ആശങ്കയെ സംബന്ധിച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു ഫ്‌ലാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി ഡെലിവെറി ബോയ്‌സിന്റെ വരവ് കൂടുതലാണ്.

അതിനിപ്പോ എന്താ, ഭക്ഷണവും മറ്റും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നതാകാം അവര്‍ എന്ന് കേള്‍ക്കുന്നവര്‍ ആരായാലും പറഞ്ഞുപോകും. അത് ശരി തന്നെ, ഒന്നോ രണ്ടോ വന്നാല്‍ കുഴപ്പമില്ല. ദിവസേന പത്തു മുതല്‍ പതിനഞ്ച് വരെ ആയാലോ? എന്താകും അവസ്ഥ?

ഇവിടെ സ്ഥിരമായി പത്തില്‍ കൂടുതല്‍ പാഴ്‌സലുകളാണ് വരുന്നത്. അതും ഒരു റൂമില്‍ മാത്രം. അത്തരത്തില്‍ സംഭവിക്കുന്‌പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആശങ്ക അറിയിച്ചതിനു തെറ്റു പറയാന്‍ പറ്റില്ല. ഉത്സവ കാലത്ത് ധാരാളം പാഴ്‌സലുകള്‍ വരുന്നതിനാല്‍ വര്‍ക്ക്ഫ്‌ലോയെ ബാധിക്കുന്നു എന്നാണ് സെക്യൂരിറ്റിയുടെ പരാതി. ഇതെല്ലാം പലപ്പോഴും അദ്ദേഹം തന്നെ റൂമില്‍ എത്തിച്ച് കൊടുക്കണം. അങ്ങനെ വരുന്‌പോള്‍ അദ്ദേഹത്തിന്റെ ജോലിയെ അത് സാരമായി തന്നെ ബാധിക്കും.

വാച്ച്മാന്‍ ഈ പ്രശ്‌നം അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ബന്ധപ്പെട്ട അതോറിറ്റികളുടെ കൈയില്‍ നിന്നും അദ്ദേഹത്തിന് അനുകൂലമായ മറുപടി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 7 വര്‍ഷമായി സെക്യൂരിറ്റി ഞങ്ങളോടൊപ്പമുണ്ട്, താമസക്കാര്‍ക്ക് വരുന്ന പാഴ്സലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൊസൈറ്റിയിലെ സെക്യൂരിറ്റി ടീം നല്ലരീതിലാണ് സഹകരിക്കുന്നത്. എന്നാല്‍ സ്ഥിരമായി ലഭിക്കുന്ന പാക്കേജുകളുടെ എണ്ണം കൂടുതലാകുന്നത് അവരുടെ ജോലിയെ ബാധിക്കുന്നു. അതുകൊണ്ട് ദിവസംതോറും വരുന്ന പാഴ്‌സലുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു എന്നും അസോസിയേഷന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *