Healthy Food

അതേ.. ഇനി മുട്ട അമിതമായി വേവിക്കരുത്; പിന്നാലെ അപകടം

മുട്ട പുഴുങ്ങാനായി അടുപ്പത്ത് വച്ച് മറന്നുപോകുന്ന അനുഭവം നിങ്ങളില്‍ പലവര്‍ക്കും ഉണ്ടാകാറില്ലേ? മുട്ട അധികം വെന്തുപോയെന്ന് പറഞ്ഞ് എന്ത് ചെയ്യാനെന്നാകും നമ്മുടെ ചിന്ത. എന്നാല്‍ അങ്ങനെയല്ല. കൂടുതല്‍ നേരം മുട്ട വേവിക്കുകയാണെങ്കില്‍ ഗുരുതരമായ രാസമാറ്റം മുട്ടയില്‍ ഉണ്ടാകും. മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും മുട്ട പാചകം ചെയ്യുന്ന രീതി തെറ്റിയാല്‍ വന്‍ പ്രശ്നങ്ങളുണ്ടാകാം.

കൂടുതല്‍ നേരം വേവിച്ച മുട്ടയുടെ മഞ്ഞക്കരുവിന് മുകളിലായി ഒരു പച്ച നിറത്തിലുള്ള ആവരണം ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അധികമായി വേവുമ്പോള്‍ മുട്ടയുടെ വെള്ളയില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കും. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന അയൺ ഇതിനോട് ചേർന്ന് അയൺ സൾഫൈഡ് ആയി മാറുകയും മുട്ടയുടെ മഞ്ഞയെ ചുറ്റി പച്ച ആവരണം ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ കണ്ടാല്‍ ഉറപ്പിച്ചോളു ആ മുട്ട കഴിക്കാന്‍ പാടില്ല. മുട്ട തിളപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാനായി പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതിനാലാണ്.

അമിതമായി മുട്ട ചൂടാക്കുന്നതിലൂടെ പോഷകമൂല്യം കുറയ്ക്കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ രോഗികളില്‍ അപകടമുണ്ടാക്കുന്നു.അധികമായി ചൂടാക്കുമ്പോള്‍ മുട്ടയിലെ കൊളസ്ട്രോള്‍ ഓക്സിസൈഡ് ചെയ്ത് ഓക്സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ശരീരത്തില്‍ ഈ സംയുക്തം ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കുന്നു. ഇത് ഹൃദ്രോഹ സാധ്യതയും വര്‍ധിപ്പിക്കുന്നു.

കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാചകം ചെയ്യാം. മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം. പച്ചക്കറികളും മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉള്‍പ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ സഹായകമാകും.