Lifestyle

മറക്കരുത്; ഇന്‍ട്രോവെര്‍ട്ടുകള്‍ക്കായും ഒരു ദിനമുണ്ട്

ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ ? എന്നാല്‍ അതിനുള്ള ഉത്തരം ഉണ്ടെന്നാണ്. മറ്റുള്ളവരുടെ മുന്നില്‍പ്പെടാതെ സംസാരിക്കാതെ സ്വയം ഒതുങ്ങികൂടുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് ഇന്‍ട്രോവേര്‍ടുകള്‍. അഥവാ അന്തര്‍മുഖര്‍.

ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായിയാണ് ആഘോഷിക്കുന്നത്.
വളരെ കുറച്ച് മാത്രം സമൂഹത്തില്‍ ഇടപെടുകയും തങ്ങളുടേതായാ ഒരു പേഴ്സണല്‍ സ്പേസില്‍ ജീവിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്‍ട്രോവെര്‍ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ചുറ്റുപാടില്‍ സമയം ചിലവഴിക്കാനായി താല്‍പര്യപ്പെടുന്നവരെയാണ് ഇങ്ങനെ വിളിക്കുന്നത്.
പൊതുവേ ശാന്തരാണ് ഇന്‍ട്രോവേര്‍ട്ടുകള്‍. ഇവരെ പറ്റി പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇത്തരത്തിലുള്ള ചിന്തഗതികളില്‍ മാറ്റം വരുത്താനും സമൂഹത്തില്‍ അവരെ കൂടി ഉള്‍പ്പെടുത്താനുമാണ് ഇത്തരത്തില്‍ അവര്‍ക്കായി ദിനാചരണം നടത്തുന്നത്.

സര്‍ഗ്ഗാത്മകത, ആഴത്തിലുള്ള ചിന്ത, സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് തുടങ്ങിയ കഴിവുള്ളവരാണ് ഇത്തരക്കാര്‍. എന്നാല്‍ പലരും അംഗീകരിക്കാറില്ല.
സെലിബ്രിറ്റികള്‍ പൊതുവേ എക്സ്ട്രോവെര്‍ടുകളാണെന്നാണ് ധാരണ. എന്നാല്‍ ഇവരില്‍ പലവരും ഇന്‍ട്രോവെര്‍ട്ടുകളാണെന്നതാണ് സത്യം. പൊതുമധ്യത്തില്‍ വരാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും പോലും താല്‍പര്യപ്പെടാത്തവരാണ് ഇക്കൂട്ടര്‍.
ബില്‍ ഗേറ്റ്സ്, എമ്മ വാട്സണ്‍, ജെ കെ റൗളിങ്, ആന്‍ബര്‍ട് ഐന്‍സ്റ്റീന്‍ എന്നിവര്‍ ഇന്‍ട്രോവെര്‍ടുകളാണെന്ന് സ്വയം തിരിച്ചറിഞ്ഞവരാണ്. ആലിയ ഭട്ട്, ദീപിക, രാജ്കുമാര്‍ റാവു തുടങ്ങിയ സെലിബ്രേറ്റികള്‍ ഇന്‍ട്രോവെര്‍ടുകളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചവരാണ്. അടുത്തിടെ മരണപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഒരു ഇന്‍ട്രോവെര്‍ടായിരുന്നു. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളായ കോവാല, സ്ലോത്ത് മരുഭൂമിയില്‍ കാണപ്പെടുന്ന ചില ആമകളും ഇന്‍ട്രോവെര്‍ടുകളായി അറിയപ്പെടുന്നവരാണ്.

ഒന്നോ രണ്ടോ പേരുള്ള സുഹൃദ്ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുന്നു. ആഴമുള്ള ബന്ധങ്ങള്‍ എല്ലാക്കാലവും കൊണ്ടു നടക്കുന്നവര്‍ കൂടെയാണ് ഇന്‍ട്രോവെര്‍ടുകള്‍. ലോകജനസംഖ്യയില്‍ 50 ശതമാനംവരെ ഇക്കൂട്ടരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എല്ലാവരെയും പോലെ അവര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. പക്ഷെ ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതായി വരുമെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *