Healthy Food

ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ സമ്പുഷ്ടീകരിച്ച മുട്ട കഴിച്ചവര്‍ക്കും കഴിക്കാത്തവര്‍ക്കും സമാനമായ തോതിലുള്ള കൊളസ്ട്രോള്‍ തോതാണുള്ളതെന്നാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്.

സമ്പുഷ്ടീകരിച്ച മുട്ട പ്രായമായവര്‍ക്കും പ്രമേഹക്കാര്‍ക്കും ഒരു പോലെ ഗുണപ്രദമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സമ്പുഷ്ടികരിച്ച മുട്ടയെന്നത് സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞ മുട്ടയാണ്. ഇതില്‍ അയഡിന്‍, വൈറ്റമിന്‍ ഡി, സെലീനിയം, വൈറ്റമിന്‍ ബി12, ബി5, ബി2, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അധിക വൈറ്റമിനുകളും ധാതുകളും അടങ്ങിയട്ടുണ്ട്.

എന്നാല്‍ മുട്ടയുടെ ഒപ്പം വെണ്ണ ചേര്‍ന്ന ടോസ്റ്റ്, ഉണക്കിയ പന്നിയിറച്ചി പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നും പഠനം പറയുന്നു.