Featured Oddly News

ഇതൊക്കെയെന്ത് ! യോഗാസനങ്ങൾ ചെയ്യുന്ന തെരുവ് നായ, യോഗ സെഷനിൽ NDRF ഉദ്യോഗസ്ഥരോടൊപ്പം- വീഡിയോ

ജൂൺ 21 ന് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി, ജമ്മു കശ്മീരിൽ ദേശീയ ദുരന്ത നിവാരണ സേന (NDRF) ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗ സെഷനിൽ ഒരു തെരുവ് നായ പങ്കെടുക്കുന്ന ഹൃദയസ്പർശിയായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ദേശീയ ദുരന്ത നിവാരണ സേന (NDRF) പരിശീലിപ്പിച്ച തെരുവ് നായ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഉധംപൂരിലെ സൂയിയിലുള്ള 13-ാം ബറ്റാലിയന്റെ കാമ്പസിൽ നടന്ന പ്രത്യേക യോഗ സെഷനിലാണ് തെരുവുനായ സർപ്രൈസ് താരമായതെന്ന് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വർഷമായി NDRF ജീവനക്കാർ ഈ തെരുവ് നായയെ ദത്തെടുത്ത് പരിശീലിപ്പിച്ചതായും ഇപ്പോൾ അവരുടെ യോഗ സെഷനിൽ പതിവായി പങ്കെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.