ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ മുകളില്‍ കയറി ഒരു നായ അലഞ്ഞുതിരിയുന്നതിന്റെ വിചിത്രമായ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ. മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പാരാഗ്ലൈഡര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആളുകളെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
ആശ്ചര്യപെടുത്തുന്ന ഈ ദൃശ്യങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഏകദേശം 4,000 വര്‍ഷമായി മനുഷ്യനിര്‍മിത സൃഷ്ടികളില്‍ ഏറ്റവും ഉയരം കൂടിയത് എന്ന് വിശേഷിക്കപ്പെടുന്ന പിരമിഡില്‍ നായ എങ്ങനെയാണു കയറിയതെന്ന് ഇപ്പോഴും മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഒക്ടോബര്‍ 14 ന് പാരഗ്ലൈഡര്‍ അലക്‌സ് ലാംഗ് ആണ് പിരമീഡിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ 592,300-ലധികം ലൈക്കുകള്‍ നേടിയ സാഹസിക അത്ലറ്റ് മാര്‍ഷല്‍ മോഷര്‍ ലാംഗ് അപ്ലോഡ് ചെയ്ത വീഡിയോ വീണ്ടും പങ്കിട്ടു.
അതേസമയം നായ എങ്ങനെയാണ് പിരമിഡിന് മുകളില്‍ കയറിയതെന്നും ഒടുവില്‍ എങ്ങനെയാണ് അതിനെ താഴെയിറക്കിയതെന്നും അജ്ഞാതമായി തുടരുകയാണ്.
വീഡിയോയോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഇങ്ങനെയാണ്
‘ഒരു നായയല്ല. അത് ഈജിപ്ഷ്യന്‍ ദൈവമായ അനുബിസ് ആണ്. മരണാനന്തര ജീവിതത്തില്‍ മരിച്ചവരുടെ വഴികാട്ടിയും ശവകുടീരങ്ങളുടെ സംരക്ഷകനുമാണ് അവനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് പിരമിഡിന് മുകളിലുള്ളത്,’ മറ്റൊരാള്‍ എഴുതി.
‘ഗിസയിലെ ഗ്രേറ്റ് പിരമിഡ് 455 അടി ഉയരമുള്ളതാണ്, അതായത് നായയ്ക്ക് മുകളിലേക്ക് ഒരു നീണ്ട കാല്‍നടയാത്ര നടത്തേണ്ടി വന്നു,’ മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു. ‘അതാണ് ഇപ്പോള്‍ അവന്റെ പിരമിഡ്. അവന്‍ അതിനെ കീഴടക്കി,’ മൂന്നാമത്തെ ഉപയോക്താവ് എഴുതി.