Lifestyle

നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം ‘S’ ആണോ? ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാകും


ഒരു പേരിൽ എന്തിരിക്കുന്നു? ശരിയാണ്, എല്ലാ പേരുകൾക്കും ഒരു അർത്ഥവും ഒരു പ്രത്യേക ആകർഷണവുമുണ്ട്. അതുപോലെ, പേരിന്റെ ആദ്യ അക്ഷരത്തിന് ഒരു വ്യക്തിയെക്കുറിച്ചോ അവരുടെ വ്യക്തിത്വത്തെക്കുറിച്ചോ ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഷുകർ ക്ഷേത്ര ഫൗണ്ടേഷന്റെ പ്രസിഡൻ്റ് ഡോ. ഗൗരവ് കുമാർ ദീക്ഷിത് പറയുന്നതനുസരിച്ച്, പേര് എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആളുകൾ സൗഹൃദവും ഊഷ്മളതയും സഹിഷ്ണുതയും ഉള്ളവരാണ്. എസ്- എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകളുടെ ചില സ്വഭാവ സവിശേഷതകൾ ഡോ ഗൗരവ് കുമാർ ദീക്ഷിത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിജയവും സാമൂഹ അംഗീകാരമുള്ള അക്ഷരമാണ് S. സ്വതന്ത്രമായി അഭിപ്രായം സമൂഹത്തില്‍ പ്രകടിപ്പിക്കുന്നവരാണ്. സ്നേഹമുള്ളവും ലോലഹൃദയരുമാണ്. ക്ഷിപ്രകോപികളും ക്ഷിപ്ര പ്രസാദികളുമാണ്. അവർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ മിടുക്കരും ഇണകളോട് വിശ്വസ്തരുമാണ്. അവർ ബന്ധങ്ങളിലെ സത്യസന്ധതയെ അവർ വിലമതിക്കുന്നു.

ദൈവത്തില്‍ അങ്ങേയറ്റം വിശ്വസിക്കുന്നവരാണ്.തിരിച്ചടികളില്‍ തളരാതെ മുന്നേറുന്നവരാണ്. നല്ല നര്‍മബോധമുള്ളവരാണ് അധ്വാനശീലരുമായിരിക്കും എന്നാല്‍ കുശാഗ്രബുദ്ധി ഉള്ളവരാണ്.

വിവേകം കാര്യക്ഷേമത എന്നിവ ഇവരുടെ മുഖമുദ്രകളാണ്. സംസാരത്തിലൂടെ ആരെയും പാട്ടിലാക്കുന്നവരാണ്. നന്മനിറഞ്ഞവരാണെങ്കിലും ചില സമയത്തെ സംസാരരീതി ഇവര്‍ക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിക്കുന്നു. തെറ്റ് സംഭവിച്ചാല്‍ തിരുത്താനുള്ള മനസ്സും ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും പുലര്‍ത്താറുണ്ട്. ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.പെട്ടെന്ന് മറ്റുള്ളവര്‍ക്ക് കബളിപ്പിക്കാനാവില്ല.

സഞ്ചാരവും വിദേശബന്ധങ്ങളും കാര്യസാമാര്‍ഥ്യവും നിശ്ചയദാര്‍ഢ്യവും ഇവരുടെ കൂടെപ്പിറപ്പാണ് മറ്റുള്ളവരെ കൂടുതലായി ബഹുമാനിക്കുന്നവരാണ്. സംഗീതം ഇഷ്ടപ്പെടുന്നവരാണ്, പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തും. പേരില്‍ S ആവര്‍ത്തിച്ച് വന്നാല്‍ ജീവിതത്തില്‍ ഒരുപാട് നേട്ടമുണ്ടാകും.

എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകൾക്ക് കുറച്ച് നെഗറ്റീവ് ഗുണങ്ങളുണ്ടെന്നും അത് അവരുടെ ഏറ്റവും വലിയ ദൗർബല്യങ്ങളാണെന്നും ഡോ ഗൗരവ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, എസ്-പേരുള്ള ആളുകൾ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല. അവർ ധാർഷ്ട്യമുള്ളവരാണെന്നും അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരാണെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *