വര്‍ക്ക് ഫ്രം ഹോം എന്ന സംസ്‌കാരം വ്യാപകമായത് കോവിഡ് ലോക്ഡൗണ്‍ കാലത്താണ്. ചില കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ചിലത് ഓഫീസില്‍ തന്നെ വന്ന് വര്‍ക്ക് ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തില്‍ നിന്നുള്ള ജോലി പോലും വീട്ടിലിരുന്ന് ചെയ്യാനായി സാധിക്കുന്നു തുടങ്ങിയ മെച്ചങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൂടുതല്‍ മാനസികാരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് .
യു എസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ തൊഴിലന്തരീക്ഷവും മാനസിക ആരോഗ്യവും എന്ന പഠനത്തില്‍ വ്യക്തമാക്കുന്നത് തൊഴില്‍ സംസ്‌കാരം മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ്.പഠനം നടത്തിയിരിക്കുന്നതാവട്ടെ ജോലി ഭാരം, സമയത്തിന്റെ മേലുള്ള നിയന്ത്രണം, തൊഴിലിടത്തെ ഇടപെടലുകള്‍, മേലുദ്യോഗസ്ഥര്‍ ഉള്‍പെടെയുള്ള ഘടകങ്ങള്‍ എന്നിവ പരിശോധിച്ചാണ്.ഏതാണ്ട് 65 രാജ്യങ്ങള്‍ നിന്നും ശേഖരിച്ച 54, 831 വ്യക്തികളുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 5090 വ്യക്തികളുടെ വിവരമായിരുന്നു ഇന്ത്യയില്‍ നിന്നും ശേഖരിച്ചത്.
തൊഴില്‍ ജീവിതവും കുടുംബജീവിതം പോലെ വ്യക്തിപരമാണ്. തൊഴിലിടത്തിലെ ബന്ധങ്ങളും മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ വളരെ നിര്‍ണായകമായ പങ്ക് വഹിക്കുന്നു. അതിനാല്‍ വര്‍ക്ക് ഫ്രം ഹോമിനെക്കാള്‍ മാനസികാരോഗ്യത്തിന് നല്ലത് ഓഫീസില്‍ വന്ന് ജോലിചെയ്യുന്നതാണ്. ഒരു ടീമിനോടൊപ്പം ജോലി ചെയ്യുന്ന വ്യക്തിക്ക് ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി സാധിക്കുന്നു.
സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമില്ലെങ്കില്‍ വ്യക്തികള്‍ക്ക് അത് വിഷമം, ഊര്‍ജമില്ലായ്മ, ലക്ഷ്യബോധമില്ലായ്മ, താന്‍ ആവശ്യമില്ലാത്ത വ്യക്തിയാണെന്ന തോന്നല്‍ തുടങ്ങിയ ഗുരുതര മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.