Lifestyle

സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ‘പണി’ തരുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് നിങ്ങളുടെ സഹപ്രവര്‍ത്തരെ വിശ്വാസമുണ്ടോ? ഒരു സ്ഥാപനത്തില്‍ പലതരം ആളുകളുണ്ട്. അതില്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കുകയും, എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്ന് വരാം. അതുകൊണ്ടു തന്നെ എല്ലാവരിലും ഒരു കണ്ണ് വെക്കുന്നതാണ് ഉചിതം.

ഇവരെ തിരിച്ചറിയാനായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും – സ്ഥാപനത്തിലെ അനാവശ്യമായ കാര്യങ്ങള്‍ നിങ്ങളുടെ മേല്‍ വെക്കുക. സ്ഥിരമായി നെഗറ്റീവ് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കും. ഇങ്ങനെ ഉള്ളവരില്‍ നിന്നും അകലം പാലിക്കുക.

പരദൂഷണം പറച്ചിലാണ് ഇവരുടെ പ്രധാന ജോലി – ഗോസ്സിപ് എല്ലാവര്‍ക്കും ഇഷ്ടമാണ്. ചെറിയ ഗോസ്സിപ് ചര്‍ച്ചകളിലൊക്കെ പങ്കെടുത്താലെ സ്ഥാപനത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയാന്‍ സാധിക്കുകയുള്ളു. എന്നാല്‍, സ്ഥിരമായി പരദൂഷണം പറയുന്നവരെ സൂക്ഷിക്കുക. പ്രത്യേകിച്ച് മറ്റുള്ളവരെ പറ്റി മോശമായി സംസാരിക്കുന്നവരെ. ഇങ്ങനെയുള്ളവര്‍ നാളെ നിങ്ങളെപ്പറ്റിയും അനാവശ്യം പ്രചരിപ്പിച്ചേക്കാം.

നിങ്ങളുടെ ക്രഡിറ്റ് അവര്‍ തട്ടിയെടുക്കും- നിങ്ങള്‍ക്ക് ലഭിക്കേണ്ട അംഗീകാരം അവര്‍ തട്ടിയെടുക്കും. നിങ്ങളുടെ ആശയങ്ങള്‍, അംഗീകാരങ്ങള്‍ നിങ്ങള്‍ പോലും അറിയാതെ ഇക്കൂട്ടര്‍ സ്വന്തമാക്കും. ഇവരെ ശ്രദ്ധിക്കുക.

നിങ്ങളുടെ മുന്നില്‍ ‘ബോസ്സ്’ ചമയുക – സ്ഥാപനത്തില്‍ നിങ്ങള്‍ക്കും അവര്‍ക്കും ഒരേ റാങ്ക് ആയിരിക്കും. എന്നാല്‍ ഇവര്‍ നിങ്ങളുടെ ബോസ് എന്നപോലെ ആയിരിക്കും പെരുമാറുക. നിങ്ങളുടെ ടീം മെമ്പേഴ്‌സിനെ വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നുണ്ടോ? അവരോട് അനാവശ്യമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ടോ? എങ്കില്‍ ഇവരെ നേരിടുക.

മറ്റുളവര്‍ നിങ്ങളെ മാറ്റി നിര്‍ത്തുക – നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, എങ്കിലും നിങ്ങളെ മോശമായി ആയിരിക്കും മറ്റു സഹപ്രവര്‍ത്തകര്‍ പരിചരിക്കുക. ഇത് നിങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകന്റെ പണിയാണ്.

നിങ്ങള്‍ ഒറ്റക്കായിരിക്കില്ല – നിങ്ങള്‍ മാത്രമായിരിക്കില്ല അവരുടെ ഇര. നിങ്ങള്‍ക്ക് മുന്‍പ് അവര്‍ നിങ്ങളുടെ മറ്റു സഹപ്രവര്‍ത്തകരെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടാവും. ഇങ്ങനെയുള്ളവരെ കണ്ടുപിടിച്ചാല്‍ നന്ന്.