Celebrity

2000ല്‍ സിനിമാ അഭിനയം നിര്‍ത്തിയ ശാലിനിയുടെ ഇപ്പോഴത്തെ സ്വത്ത് വിവരം അറിയാമോ?

ബാലതാരമായി തുടങ്ങി പിന്നീട് മികച്ച നായികയായി ആരാധകരെ നേടിയ അനേകം നടിമാരുണ്ട്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള നടി ശാലിനിക്ക് അതിനേക്കള്‍ പെരുമ നടന്‍ അജിത്തിന്റെ ഭാര്യ എന്ന നിലയിലാണ്. നിലവില്‍ സിനിമയില്‍ നിന്നും അകന്നു കഴിയുന്ന ശാലിനിയുടെ സ്വത്ത് കേട്ടാല്‍ ആരാധകര്‍ ഞെട്ടും. കഴിഞ്ഞ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 50 ലക്ഷം വരെ ശമ്പളം ലഭിച്ചയാളാണ് ശാലിനി.

മുന്‍നിര നായികയായി ഉയര്‍ന്നുവന്ന നടി ശാലിനിയുടെ സ്വത്ത് ഇപ്പോള്‍ 100 കോടിയിലധികമാണ്. നടി ശാലിനിയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വത്ത് 200 കോടിയിലധികം വരും. 1997-ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ശാലിനി സിനിമയില്‍ അരങ്ങേറിയത്. പിന്നീട് തമിഴിലും മലയാളത്തിലും അഭിനയിച്ചുതുടങ്ങി. വിജയ്‌ക്കൊപ്പം കാതലുക്ക് മര്യദൈ എന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ അജിത്തിന്റെ നായികയായി ശാലിനിയും അമര്‍ക്കളം സിനിമയില്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് അവരുടെ പ്രണയം പൂവണിഞ്ഞത്.

പിന്നീട് കണ്ണുക്ക് നിലാവ്, അലൈപായുതേ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശാലിനി 2000ല്‍ അജിത്തിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷം, 2015 ല്‍ ഒരു മകളും ഒരു മകനും ജനിച്ചു. പിന്നീട് സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി ശാലിനി ഇടയ്ക്കിടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ നാല്‍പ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടി.