രാവിലെയും വൈകിട്ടും രണ്ട് നേരം പല്ല് തേയ്ക്കുന്നത് വൃത്തിയുടെയും നല്ല ശീലത്തിന്റെയും ഭാഗമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പെട്ടെന്നൊരു ദിവസം നിങ്ങള്‍ പല്ല് തേയ്ക്കുന്നത് നിര്‍ത്താനായി തീരുമാനിക്കുകയാണെന്ന് കരുതുക.പിന്നീട് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ? ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം.
പല്ല് തേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞ് കൂടുകയും പിന്നീട് പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യുന്നു. പല്ലില്‍ അഴുക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും. അടിഞ്ഞ് കൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ മോണയ്ക്ക് ശല്യമുണ്ടാക്കും.ബാക്ടീരിയയുടെ ആക്രമണത്തിലൂടെ പല്ലും മോണയും ചേരുന്ന ഭാഗത്ത് പഴുപ്പും പിന്നാലെ രക്തവും വരാന്‍ ആരംഭിക്കും.
ഇനി രണ്ട് ദിവസം പല്ല് തേക്കാതെ ഇരുന്നാല്‍ പല്ലിന് മഞ്ഞനിറം പിടിപ്പെടും. ഇനാമലിനെ ബാധിക്കുകയും പതുക്കെ ദന്തരോഗത്തിന് കാരണമാകുകയും ചെയ്യും.ഒരാഴ്ച്ച പല്ല് തേക്കാതെ ഇരുന്നാല്‍ വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ ആരംഭിക്കും. ഇത് പിന്നീട് നിങ്ങളുടെ സമൂഹിക ഇടപെടലുകളെ ബാധിക്കും.
മോണയിലുണ്ടാകുന്ന അണുബാധ പതുക്കെ ഹൃദയത്തിനെ ബാധിക്കും. മോണയില്‍ നിന്നുള്ള പഴുപ്പ് രക്തത്തിലും അണുബാധയുണ്ടാക്കാം. ഇത് സ്ട്രോക്കിന് വരെ കാരണമായേക്കാമെന്നും പഠനമുണ്ട്. അതിന് പുറമേ ശ്വാസകോശ സംബന്ധമായ പല രോഗങ്ങള്‍ക്കും വഴിയൊരുക്കാം.
ഗര്‍ഭകാലത്താണ് പല്ലുതേപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മാസം തികയാതെ ജനിക്കുന്നതിന് വരെ കാരണമാകും. ഇനി ഒരു വര്‍ഷത്തോളം പല്ല് തേക്കാതെ ഇരുന്നാല്‍ ദന്തരോഗം ബാധിച്ച് പല്ല് തന്നെ നശിച്ച് പോകും. കൃത്യമായി ദന്താരോഗ്യം ഉറപ്പാക്കാണം. ആരോഗ്യമുള്ള പല്ലുകള്‍ക്കായി ദിവസവും കുറഞ്ഞത് രണ്ട് തവണയെങ്കിലും പല്ല് തേക്കണം.
ഇനി ഒരു വര്‍ഷത്തോളം പല്ലുതേക്കാതിരുന്നാലോ? വിവിധ ദന്തരോഗങ്ങള്‍ പിടിപെട്ട് പല്ലുകള്‍ തന്നെ നശിച്ചുപോകും. എന്നാല്‍ ദിവസവും പല്ലുതേയ്ക്കുന്നതു കൊണ്ടുമാത്രം ദന്താരോഗ്യം ഉറപ്പാക്കാനാകുമെന്ന് കരുതണ്ട. ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ ഇടവേളകളില്‍ ദന്തഡോക്ടറുടെ നിരീക്ഷണവും പരിചരണവും ദന്താരോഗ്യത്തിന് അത്യാവശ്യമാണ്. ദിവസവസേന രണ്ട് പ്രാവശ്യമെങ്കിലും പല്ല് തേയ്ക്കണം. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ദന്തഡോക്ടറെ കണ്ട് ദന്താരോഗ്യം ഉറപ്പാക്കുകയും വേണം. പല്ലുകളുടെ ആരോഗ്യം ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കുമെന്നും നിസാരമായി കാണരുതെന്നുമാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് .