Featured Healthy Food

തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? വീട്ടിലുള്ള ഈ സൂപ്പർഫുഡ്സ് കഴിച്ചു നോക്കൂ…

ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്…..

വെളുത്തുള്ളി – ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ബ്രസീല്‍ നട്‌സ്- തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച ബ്രസീല്‍ നട്‌സ് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കഴിക്കാം.

തേങ്ങ –  മധുരം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ കൃത്രിമ മധുരങ്ങള്‍ കഴിക്കുന്നതിനു പകരം ചെറിയ ഒരു കഷണം തേങ്ങ കഴിക്കാം.

മത്തങ്ങാക്കുരു– പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ ഏതെങ്കിലും പഴത്തോടൊപ്പം ഒരു ടീസ്പൂണ്‍ മത്തങ്ങാക്കുരു കഴിക്കുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കും.

സൂര്യകാന്തിവിത്ത് – ദിവസവും ഏതെങ്കിലും പഴത്തോടൊപ്പം ലഘുഭക്ഷണമായി ഒരു ടീസ്പൂണ്‍ സൂര്യകാന്തിവിത്ത് ഉച്ചയ്ക്ക് മുന്‍പായി കഴിക്കാം.

മല്ലി – ഒരു ടീസ്പൂണ്‍ മല്ലി രാത്രി വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *