Healthy Food

മദ്യപാനം മൂലം കരൾ തകരാറിലായോ? ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ കൂടി ശീലമാക്കൂ!

പതിവായി മദ്യം കഴിക്കുന്നത് ലിവർ സിറോസിസ് പോലുള്ള മാരക രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ എത്രയും വേഗം മദ്യപാനം ഉപേക്ഷിച്ച് ചികിത്സ നടത്തേണ്ടതും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടതും അത്യാവശ്യമാണ്. മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം കരളിനെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നായ കരളിനെ സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.

ഓട്സ്: ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തണമെങ്കിൽ ഓട്സ് കഴിക്കുന്നത് ​ഗുണകരമാണ്. കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഓട്സിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രഭാതഭക്ഷണത്തിലാണ് ഓട്സ് ഉൾപ്പെടുത്തേണ്ടത്.

​ഗ്രീൻ ടീ: ദിവസവും രണ്ട് നേരം ഗ്രീൻ ടീ കുടിച്ചാൽ കരളിലെ ക്യാൻസർ വരെ തടയാൻ കഴിയുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എന്നാൽ, ഗ്രീൻ ടീ അമിതമായി കുടിക്കാനും പാടില്ല. അല്ലാത്തപക്ഷം അത് ​ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഇലക്കറികൾ: ഇലക്കറികൾ സ്ഥിരമായി കഴിച്ചാൽ അത് ശരീരത്തിനും കരളിനും ധാരാളം ഗുണങ്ങൾ നൽകും. അതിനാൽ ഭക്ഷണത്തിൽ ഉലുവ, ചീര, കാബേജ് എന്നിവ ഉൾപ്പെടുത്തുക.

മുന്തിരി: സ്ഥിരമായി മുന്തിരി കഴിച്ചാൽ കരൾ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിൻ്റെ ഫലം ശരീരത്തിൽ ദൃശ്യമാകും. കരളിൻ്റെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്യും.

ഒലിവ് ഓയിൽ: ഇന്ത്യയിൽ എണ്ണമയമുള്ള ഭക്ഷണങ്ങളുടെ ഉപയോ​ഗം കൂടുതലാണ്. ഇതുമൂലം കരൾ ദുർബലമാകാൻ തുടങ്ങും. അതിനാൽ, നിങ്ങൾ ആരോഗ്യകരമായ പാചക എണ്ണ മാത്രം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഒലീവ് ഓയിൽ ആണ് ഇതിനുള്ള ഏറ്റവും മികച്ച ഓപ്ഷൻ.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും മറ്റ് പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ രീതികള്‍ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. )

Leave a Reply

Your email address will not be published. Required fields are marked *