ഹോളിവുഡ് ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ കാര്യത്തില്‍ കമല്‍ഹാസനോളം പോന്ന ഒരു നടന്‍ ഇന്ത്യയിലില്ല. അനേകം ബ്‌ളോക്ബസ്റ്ററുകള്‍ നല്‍കിയിട്ടുള്ള ഇതിഹാസനടന്‍ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണ്. താരം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ റാംബോ 3 യ്ക്ക് പിന്നിലുണ്ടായിരുന്നെന്ന് എത്രപേര്‍ക്കറിയാം.
ബോളിവുഡ് റാങ്കര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഹോളിവുഡിലെ കൃത്രിമമേക്കപ്പിന്റെ നൂതന സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാനായി പോയിട്ടുള്ളയാളാണ് കമല്‍. അക്കാദമി അവാര്‍ഡ് ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൈക്കല്‍ വെസ്‌മോറിനൊപ്പം മേക്കപ്പ് പരിശീലിക്കുകയും പിന്നീട് അത് ഇന്ത്യയിലെ തന്റെ സിനിമയില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
സില്‍്‌വസ്റ്റര്‍ സ്റ്റാലന്റെ റാംബോ 3, മികച്ച മേക്കപ്പിനുള്ള ഓസ്‌ക്കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട സ്റ്റാര്‍ട്രെക്ക് തുടങ്ങിയ സിനിമകളില്‍ സഹകരിക്കുകയും ചെയ്തു. ഇവിടെ നിന്നും നേടിയ മേക്കപ്പ് നവസങ്കേതങ്ങളായിരുന്നു അദ്ദേഹം ദശാവതാരം സിനിമയ്ക്ക് വേണ്ടി സംഭാവന ചെയ്തത്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പ് രീതികള്‍ കമല്‍ഹാസന്‍ നേരത്തേ ഇന്ത്യനിലും അവ്വൈ ഷണ്‍മുഖിയിലും ഉപയോഗിച്ചിരുന്നു.