ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം.
അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന് ടോണി സ്കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള ഒരു ചാറ്റില്‍ ഷാരൂഖ് വെളിപ്പെടുത്തി.
ചിത്രത്തില്‍ ഹനുമാനെ ഒരു സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ചു ഉജ്വലമായ ഒരു ആശയം ആണ് അവതരിപ്പിച്ചത്. സംഗതി തന്നെ ആകര്‍ഷിച്ചുവെന്ന് ഷാരൂഖ് പറഞ്ഞു. എന്നാല്‍ ആ സിനിമ ഒരിക്കലും നടന്നില്ല. അതിനുള്ള കാരണം അറിയില്ല. ഡെയ്സ് ഓഫ് തണ്ടര്‍, ട്രൂ റൊമാന്‍സ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് പേരുകേട്ട ടോണി സ്കോട്ട് 2012-ല്‍ മരണപ്പെടുകയും ചെയ്തു. താരം പറഞ്ഞു.
2008ലെ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഹോളിവുഡ് സിനിമാ പ്രവേശനത്തെക്കുറിച്ച് ഷാരൂഖിനോട് ചോദിച്ചപ്പോള്‍ താരം ഇങ്ങിനെ മറുപടി പറഞ്ഞു. ” എന്റെ ഇംഗ്ലീഷ് നല്ലതല്ല, സംസാരിക്കാത്ത ഒരു ഊമയുടെ വേഷം അവര്‍ എനിക്ക് നല്കിയാല്, ഒരു പക്ഷേ അതിനുള്ള സാധ്യതയുമുണ്ട്. എനിക്ക് 42 വയസ്സായി. ഞാന്‍ അല്പം തവിട്ടുനിറമാണ്. ഒരു നടനെന്ന നിലയില്‍ എനിക്ക് ഒരു പ്രത്യേകതയും ഇല്ല. എനിക്ക് കുങ് ഫു അറിയില്ല, ഞാന്‍ സല്‍സ നൃത്തം ചെയ്യില്ല, എനിക്ക് വേണ്ടത്ര ഉയരവുമില്ല..”
”അടുത്തിടെ ഇറങ്ങിയ യൂറോപ്യന്‍ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്, എനിക്ക് അവിടെ ഇടം കിട്ടാന്‍ തക്കവിധത്തില്‍ വേണ്ടത്ര കഴിവുള്ളവനാണെന്ന് ഞാന്‍ കരുതുന്നില്ല. പകരം, ഇന്ത്യയില്‍ ജോലി തുടരാനും ഇന്ത്യന്‍ സിനിമയെ ലോകത്തിലേക്ക് കൊണ്ടുപോകാനും ഞാന്‍ ആഗ്രഹിക്കുന്നു.”